കോരുത്തോട് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂളിന് ഇത്തവണയും നൂറുമേനി വിജയം

കോരുത്തോട്  സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂളിന് ഇത്തവണയും നൂറുമേനി വിജയം

കോരുത്തോട് : സി.ബി.എസ്.ഇ പത്താം ക്‌ളാസ്സ് പരീക്ഷയില്‍ കോരുത്തോട് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂൾ ഈ വര്‍ഷവും നൂറുമേനി വിജയം നേടിയതോടെ മലയോര മേഖലയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളെന്ന സൽപ്പേര് നിലനിർത്തി.

പരീക്ഷ എഴുതിയയവരിൽ രണ്ടുപേർ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തിന് മുകളിലും ആറു പേര്‍ ഡിസ്റ്റിങ്ങ്ഷനോടു കൂടിയും പാസായി. നിരന്തരമായ പരിശീലനവും ഉന്നത നിലവാരം പുലര്‍ത്തുന്ന അധ്യാപനവുമാണ് നൂറുശതമാനം വിജയം നേടുവാന്‍ സഹായിച്ചത് എന്ന് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു പനച്ചിക്കൽ പറഞ്ഞു.

മലയോര മേഖലയിലെ കര്‍ഷകരുടെ മക്കള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുകയും മികച്ച നിലവാരത്തിൽ എത്തിക്കുകയും ചെയ്യുന്ന കോരുത്തോട് പഞ്ചായത്തിലെ ഏക പബ്ലിക്ക് സ്‌കൂളാണ് സെന്റ് ജോര്‍ജ്ജ് പബ്ലിക്ക് സ്‌കൂള്‍. ഭാവിയിൽ കോരുത്തോടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകേക്കുവാന്‍ ഈ വിജയം മുതൽ കൂട്ടാകുമെന്നതിൽ സംശയമില്ല. അദ്ദേഹം പറഞ്ഞു.

ഉന്നതവിജയത്തിനായി പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും നന്നായി പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരെ കരുതലോടെ പറഞ്ഞയച്ച മാതാപിതാക്കള്‍ക്കും സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു പനച്ചിക്കലും, പ്രിന്‍സിപ്പൽ ഫാദര്‍ തോമസ് കണ്ടപ്ലാക്കലും അഭിനന്ദനങ്ങള്‍ അറിയിച്ചു.