കോരുത്തോട് വില്ലേജ് ഓഫീസ് ഉദ്ഘാടനം,

കോരുത്തോട് വില്ലേജ് ഓഫീസ്  ഉദ്ഘാടനം,

കോരുത്തോട്: സര്‍ക്കാര്‍ നടപ്പാക്കുന്ന “ഒരു പഞ്ചായത്തില്‍ ഒരു വില്ലേജ്’ പദ്ധതി പ്രകാരം കോരുത്തോട് വനിതാ സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന കോരുത്തോട് വില്ലേജ് ഓഫീസ് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു . ഇന്നലെ രാവിലെ കോരുത്തോട് സികെഎം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.

മേഖലയിലെ കര്‍ഷകര്‍ക്കും ആദിവാസിസമൂഹത്തിനും പട്ടയം നല്‍കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി അടൂര്‍ പ്രകാശ് തദവസരത്തിൽ പറഞ്ഞു . .

പട്ടയസമരാനുകൂലികളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചിട്ടും സമരം ചെയ്യുന്നതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ്. കേരളത്തിലെ ഭൂരഹിതരായ മുഴവന്‍പേര്‍ക്കും സമയബന്ധിതമായി ഭൂമിനല്‍കും. കണ്ണൂരിലെ മുഴുവന്‍ ഭുരഹിതര്‍ക്കും ഭൂമി നല്‍കിക്കഴിഞ്ഞതോടെ രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂര്‍. നിരവധിപേര്‍ സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭൂമി നല്‍കി ക്കൊണ്ടിരിക്കുകയാണ്.

ചലച്ചിത്രരംഗത്തെപ്രവര്‍ത്തകര്‍ ഭൂമിഗീതം എന്ന സംഗീത പരിപാടിയിലൂടെ പദ്ധതിക്കായി 2.25 കോടി രൂപ സമാഹരിച്ചുനല്‍കി. യുഡിഎഫ് സര്‍ക്കാര്‍ ഇതേവരെ 1,12011 പേര്‍ക്ക് പട്ടയം നല്‍കി. കേരളം ഭരിച്ച സര്‍ക്കാരുകളില്‍ ഏറ്റവും കൂടുതല്‍ പട്ടയം നല്‍കിയത് യൂ.ഡി.എഫ്. സര്‍ക്കാരാണ്.

ജില്ലാകളക്ടര്‍ അജിത്ത് കുമാര്‍,ആര്‍ഡിഒ കെ.എസ്. സാവിത്രി, തഹസില്‍ദാര്‍ കെ.എം. ശിവകുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.സി. രാധാകൃഷ്ണന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ അനിതാ ഷാജി, ബി.ജയചന്ദ്രന്‍,വിജയമ്മ ബാബു,ബെന്നി ചേറ്റുകുഴി, ബിന്ദു ബിജു, തോമസ് മാണി കൂമ്പുങ്കല്‍,മാത്യു തോമസ്, തോമസ് ചാക്കോ,പി.സി പ്രസാതരന്‍,എ.ആര്‍ രാജപ്പന്‍,എം.എം സജീവ്,മഞ്ജു പൊന്നപ്പന്‍,പത്മാവതി സോമന്‍,പി.വി. സീതമ്മ,ലൈസാമ്മ ജോര്‍ജ്, സന്ധ്യ വിനോദ്,ഷൈലജ തങ്കച്ചന്‍,വി.ടി. അയൂബ് ഖാന്‍, സണ്ണി വെട്ടുകല്ലേല്‍,വി.എന്‍. പീതാംബരന്‍, സി.കെ. മോഹന്‍, കെ.കെ. മോനായി,ടി.കെ. കുഞ്ഞൂഞ്ഞ്, താഹാ മൗലവി, ബാബു ഇടയാടികുഴി, എം.എസ്. ജയപ്രകാശ്, ഫാ.ജില്‍സണ്‍ കുന്നത്തുപുരയിടം, പി.എന്‍. േവണുക്കുട്ടന്‍ നായര്‍, പി.കെ. സുധീര്‍, ദീനാമ്മ മാത്യു, പി.കെ. സുകുമാരന്‍, കബീര്‍ മൗലവി,ഫാ.ലിവിന്‍ കുര്യാക്കോസ്, ഫാ.ജോണ്‍ പടിപ്പുര, കെ.വി. സജീവന്‍, കൃഷ്ണന്‍കുട്ടി, എം ശശിധരന്‍, ടി.വി. സിബി എന്നിവര്‍ പ്രസംഗിച്ചു.

2-web-koruthode-village-office-inaguration

3-web-koruthode-village-office-inaguration

1-web-koruthode-village-office-inaguration