റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ :

റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ  കോട്ടയം ജില്ലയിലെ  നിയന്ത്രണങ്ങൾ :

കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പുതുക്കിയ നിയന്ത്രണങ്ങൾ ഇങ്ങനെ :

അനുവദിക്കപ്പെട്ടത് ഇവ :

🔹ആരോഗ്യസേവനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സേവനങ്ങളും
🔹ബാങ്കുകള്‍ / എടിഎം,
🔹അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍
🔹അക്ഷയ കേന്ദ്രങ്ങള്‍
🔹ടെലികോം, തപാല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍
🔹അവശ്യവസ്തുക്കളുടെ വിതരണ ശൃംഖലയും ഗതാഗതവും
🔹ഹോട്ടലുകള്‍ (പാഴ്സല്‍ സര്‍വീസ് മാത്രം)
🔹ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍
ടേക്ക്എവേ / ഹോം ഡെലിവറി വിതരണം
🔹ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്ന കടകള്, ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും
ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍(രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ)
🔹പെട്രോള്‍ പമ്പുകള്‍, എല്‍പിജി ഗ്യാസ്, ഓയില്‍ ഏജന്‍സികള്‍, അവയുടെ ഗോഡാണുകള്, അനുബന്ധ ഗതാഗത പ്രവര്‍ത്തനങ്ങള്‍.
🔹ചരക്കു നീക്കത്തിനായി മാത്രം ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ
സ്വകാര്യ മേഖലയിലേയതുള്‍പ്പെടെയുള്ള സുരക്ഷാ സേവനങ്ങള്‍
🔹കുടിവെള്ള ഉത്പാദനം, വിതരണം
🔹മാസ്കുകള്‍, സാനിറ്റൈസറുകള്‍, മരുന്നുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പി.പി.ഇ) എന്നിവയുള്‍പ്പെടെ കോവിഡ്-19 മായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍.
2.പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള മറ്റു സേവനങ്ങള്‍ / സ്ഥാപനങ്ങള്‍/ജീവനക്കാര്‍(അത്യാവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാം)

🔹ആരോഗ്യം, പോലീസ്, റവന്യു, തദ്ദേശസ്വയംഭരണം, ഫയര്‍ ഫോഴ്സ്, സിവില് സപ്ലൈസ്, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ ഓഫീസുകള്‍.
🔹ഹാം ഗാര്‍ഡ്, വനം, ജയിലുകള്‍ , ട്രഷറി, വൈദ്യുതി , കുടിവെള്ളം , ശുചീകരണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള അവശ്യ സര്‍വീസുകളായ കുടിവെള്ള വിതരണം,
കൊയ്ത്ത്, കാര്‍ഷിക വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍. മൃഗാശുപത്രികളിലെ ജീവനക്കാര്‍
🔹സഹകരണ വകുപ്പിലെ പൊതുവിതരണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍, ജലഗതാഗത വകുപ്പിലെ ആംബുലന്‍സ് സര്‍വീസ്.
🔹ഭക്ഷ്യ ഉപഭോക്തൃകാര്യ വകുപ്പിലെ വിതരണ ശ്രംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍.
🔹പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പുകളിലെ ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍
🔹സാമൂഹിക നീതിവകുപ്പിന്‍െറ വയോജന കേന്ദ്രങ്ങള്‍, സമാന സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം, ട്രാന്‍സ്ജന്‍ഡറുകള്‍ക്കുള്ള സ്റ്റേ ഹോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍
🔹അച്ചടി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പ്രസുകളില്‍ അവശ്യം വേണ്ട ജീവനക്കാര്‍
🔹തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ജീവനക്കാര്‍
🔹അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും മെഡിക്കല്‍ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടും മാത്രമേ ടാക്സി, ഓട്ടോ റിക്ഷകള്‍ എന്നിവയുടെ ഉപയോഗം അനുവദിക്കൂ.

🔹അവശ്യ വസ്തുക്കള്‍, മരുന്നുകള്‍, ഈ ഉത്തരവ് പ്രകാരം അനുവദനീയമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി അടിയന്തിര സാഹചര്യങ്ങളില്‍മാത്രമെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാവൂ.

▪️ഇരുചക്ര വാഹനങ്ങളില്‍ ഒരാളും നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരാളും മാത്രമെ യാത്ര ചെയ്യാവൂ.
▪️പൊതുനിരത്തുകളില്‍ യാത്ര ചെയ്യുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടയുള്ളവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
▪️സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
▪️കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫീസ്/സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം.

▪️നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.