സിപിഎമ്മും കോൺഗ്രസും ബിജെപിയും; കോട്ടയത്ത് ആർക്കാണ് കൂടുതൽ ശക്തി?; കണക്കുകൾ പറയുന്നതിങ്ങനെ…


കോട്ടയം ∙ ആർക്കാണ് കൂടുതൽ ശക്തി?  സിപിഎമ്മും കോൺഗ്രസും തമ്മിൽ ജില്ലയിൽ ഈയിടെ നടന്ന തർക്കം ഇതായിരുന്നു.ആദ്യം സിപിഎം, അതു കഴിഞ്ഞാൽ കേരള കോൺഗ്രസ് എം (ജോസ് വിഭാഗം) എന്നു പറ‍ഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനാണ് തർക്കത്തിനു തുടക്കമിട്ടത്.  ഈ വാദത്തിൽ കഴമ്പില്ലെന്നും ജില്ലയിലെ ഏറ്റവും ശക്തമായ പാർട്ടി കോൺഗ്രസ് ആണെന്നും  കോൺഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻ ജോഷി ഫിലിപ്പ് തിരിച്ചടിച്ചു.  തർക്കത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന പാർട്ടികളുടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യത്തിന്റെ കണക്ക് ഇതാ.

എംപി

കേരള കോൺഗ്രസ് (ജോസ്)– 2

എംഎൽഎ

കോൺഗ്രസ്– 2

സിപിഎം– 1

കേരള കോൺഗ്രസ് എം (ജോസ്)– 1

കേരള കോൺഗ്രസ് എം (ജോസഫ്)– 2

സിപിഐ– 1

മറ്റുള്ളവർ– 2

ജനപക്ഷം–1

എൻസിപി–1

കോട്ടയം ജില്ലാ പഞ്ചായത്ത്

കോൺഗ്രസ്– 8

സിപിഎം– 6

കേരള കോൺഗ്രസ് എം (ജോസ്)– 4

കേരള കോൺഗ്രസ് എം (ജോസഫ്)– 2

സിപിഐ– 1

ബിജെപി– 0

ജനപക്ഷം – 1

ബ്ലോക്ക് പഞ്ചായത്ത്

കോൺഗ്രസ്– 86

സിപിഎം– 74

കേരള കോൺഗ്രസ് എം (ജോസ്)– 37

കേരള കോൺഗ്രസ് എം (ജോസഫ്)– ലഭ്യമല്ല

സിപിഐ– 12

ബിജെപി– 1

പഞ്ചായത്ത്

സിപിഎം– 487

കോൺഗ്രസ്– 343

കേരള കോൺഗ്രസ് എം (ജോസ്)– 260

കേരള കോൺഗ്രസ് എം (ജോസഫ്)– ലഭ്യമല്ല

സിപിഐ– 102

ബിജെപി– 82

നഗരസഭാ കൗൺസിലർമാർ

കോൺഗ്രസ്– 61

സിപിഎം– 52

കേരള കോൺഗ്രസ് (ജോസ്)– 28

കേരള കോൺഗ്രസ് (ജോസഫ്)– 13

സിപിഐ– 11

ബിജെപി– 14