പൊൻകുന്നം ഇളങ്ങുളത്ത് മദ്ധ്യവയസ്ക്കൻ കുളത്തിൽ മുങ്ങി മരിച്ചു

പൊൻകുന്നം ഇളങ്ങുളത്ത് മദ്ധ്യവയസ്ക്കൻ കുളത്തിൽ  മുങ്ങി മരിച്ചു

പൊൻകുന്നം: ഇളങ്ങുളം ഗുരുമന്ദിരത്തിനു സമീപം വെള്ളാംകാവിൽ കുളത്തിൽ മദ്ധ്യവയസ്ക്കൻ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും മൂന്ന് വർഷങ്ങൾക്കു മുൻപ് ഇളങ്ങുളത്ത് താമസം തുടങ്ങിയ കോയിക്കൽ ബേബി(60) യാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 4.30 ഓടെ സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങിയ ബേബി പൊങ്ങി വന്നില്ല. നാട്ടുകാരും പൊൻകുന്നം പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നത്തിയ ഫയർഫോഴ്സും ചേർന്ന് അഞ്ചു മണിയോടെ മുങ്ങിയെടുത്തു.മരിച്ച ബേബിയുടെ മൃദദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ.
മൂന്നു വർഷമായി അമ്മയോടൊപ്പം ഇളങ്ങുളത്താണ് ബേബി താമസിക്കുന്നത്.