“KP ഷൗക്കത്ത് കല്ലുങ്കൽ”

വേറിട്ട മുഖങ്ങൾ….8
“KP ഷൗക്കത്ത് കല്ലുങ്കൽ”

KPS എന്ന ചുരുക്കപ്പേരിന് അപ്പുറം കാഞ്ഞിരപ്പള്ളിയെ തൊട്ടറിഞ്ഞ
ഏക ജനനേതാവ്…
അതാണ് KP ഷൗക്കത്ത്…
വിശേഷണങ്ങൾ പറയാൻ നമുക്ക്
മുൻപിൽ എത്ര വേണമെങ്കിലും ഉണ്ട്… പൊൻതൂവൽ പോലെ….
കാഞ്ഞിരപ്പള്ളി കല്ലുങ്കൽ KS പരീത്
ഖാൻ റാവുത്തറുടെയും (പരിക്കണ്ണ്) കൊച്ചുപാലത്തിൽ ഹഫ്‌സത്തിന്റെയും
ഈ പ്രിയ മകന്….
കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയ
മണ്ഡലത്തിലെ ഇടിമുഴക്കം…
ജാതിമതഭേദമെന്യേ കാഞ്ഞിരപ്പള്ളി
ക്കാരെ എന്നും നെഞ്ചോടു ചേർത്ത
യഥാർത്ഥ രാഷ്ട്രീയക്കാരൻ…
രാപകലില്ലാതെ ജനസേവന ത്തിനായി
സർവ്വവും ത്യജിച്ച ജനങ്ങളുടെ നേതാവ്..
രാഷ്ട്രീയത്തിന്റെ അരങ്ങിലും
അണിയറയിലും ജനമനസ്സിലും
ഖദറിന്റെ വെള്ളിവെളിച്ചം നിറച്ച
പ്രിയനേതാവ്‌.. സുന്ദരൻ….സുമുഖൻ..,
ഏത് പാതിരാത്രിയിലും ആർക്കും
വിളിക്കാവുന്ന ഏതുനേരത്തും
സമീപിക്കാവുന്ന ആശ്രയകേന്ദ്രം..
ആ വീടിന്റെ വാതിലുകൾ എന്നും
ഏതുനേരവും കാഞ്ഞിരപ്പള്ളിക്കാർ
ക്കായി തുറന്നുകിടന്നിരുന്നു..
കാഞ്ഞിരപ്പള്ളിയിലെ ഒരു കാലഘട്ട
ത്തിലെ ഓരോ യുവാക്കളുടെയും
ആവേശം വാനോളം കത്തിച്ച
യുവത്വം ത്രസിപ്പിച്ച നേതാവ്..
ശരിക്കും കാഞ്ഞിരപ്പള്ളിയുടെ
സ്വന്തം ലീഡർ…
സർക്കാർ തലതൊട്ടപ്പന്മാരെയും
അധികാരിവർഗ്ഗങ്ങളെയും
ഒരിക്കലും കൂസാത്ത പ്രകൃതം.
ചങ്കുറപ്പിന്റെ അപ്പോസ്തലൻ…
വാക്ചാതുരി കൊണ്ട് ആരെയും
കീഴ്പ്പെടുത്തുന്ന നേതൃഭാവം,
സ്വന്തം പാർട്ടിനേതൃനിരയെയും
എതിർ ചേരിയെയും ഒരുപോലെ
വിസ്മയിപ്പിച്ച വ്യക്തിപ്രഭാവം..
നാടിൻറെ സ്പന്ദനമായി എന്നും കാഞ്ഞിരപ്പള്ളിക്കാരെ സേവിച്ച
നാടിന്റെ പ്രിയ പുത്രൻ..
രാഷ്ട്രീയ എതിരാളികളെപ്പോലും
നിറഞ്ഞ പുഞ്ചിരിയോടെ നേരിടുന്ന
അടുത്ത സഹൃദയൻ..
രാഷ്ട്രീയ കാഞ്ഞിരപ്പള്ളിക്ക് ഇന്ന്
പകരം വെക്കാൻ ആളില്ലാത്ത
നിറഞ്ഞ ദുഃഖം മാത്രം…
ഒരു MLA യോ MP യോ ആയി
കാഞ്ഞിരപ്പള്ളി വിടാൻ ഈ നാട്
KPS നെ അനുവദിച്ചില്ല,അതോ
നാട് ആഗ്രഹിക്കാത്തതോ..?
കാഞ്ഞിരപ്പള്ളിക്ക് എന്നും
വേണമായിരുന്നു സ്വന്തം KPS നെ..
ഒരുനാടും ഇതുപോലെ ഒരു നേതാവിനെ ഇത്രമേൽ സ്നേഹിച്ചിട്ടുണ്ടാവില്ല,
ഒരു നേതാവും സ്വന്തം നാടിനെ
ഇത്രമേൽ സ്നേഹിച്ചിട്ടുണ്ടാവില്ല…

1959 മെയ് മാസത്തിലാണ് KPS ന്റെ ജനനം.
നുറുൽഹുദയിലും AKJM സ്‌കൂളിലും
ആയി പ്രാഥമിക വിദ്യാഭ്യാസം.
കാഞ്ഞിരപ്പള്ളിസെന്റ് ഡൊമിനിക്സ് കോളേജിലും കോട്ടയം CMS കോളേജിലും ആയിട്ടായിരുന്നു കോളേജ് വിദ്യാഭ്യാസം,
സ്കൂൾ തലംമുതൽ KSU രാഷ്ട്രീയ
ത്തിൽ സജീവമായിരുന്ന KPS എന്ന
KP ഷൌക്കത്ത് കോട്ടയം CMS കോളേജിലെത്തിയ തോടെയാണ്
ശരിക്കും മുഖ്യധാര കോൺഗ്രസ്സ്
രാഷ്ട്രീയത്തിലേക്ക് വന്നത്.
വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ മുന്നണി പ്പോരാളിയായിട്ടായിരുന്നതുകൊണ്ട്,
അനവധി സമരങ്ങൾ നയിക്കുകയും പോലീസിന്റെ മർദ്ദനം പലപ്പോഴും ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്,
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് അംഗമായും
പ്രഡിഡന്റ്‌ ആയും പലതവണ മാറി
മാറി സേവനം ചെയ്തിട്ടുണ്ട്.
Kമുരളീധരന്റെ പാർട്ടിയായ DIC സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളി
യിൽ നിന്ന് നിയമസഭയിലേക്കും
ഒരിക്കൽ മത്സരിച്ചിട്ടുമുണ്ട് KPS,
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനവും അതെ പോലെ
വൈസ് പ്രഡിഡന്റ് സ്ഥാനവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്, വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃസ്ഥാനവും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു,
ഭാര്യ വാളിക്കൽ കുടുംബാംഗം റഹ്മത്ത്‌,
ഏക മകൻ സെയ്ദ് ഷൗഖത്ത് മുൻപ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗമായിരുന്നു,
കാഞ്ഞിരപ്പള്ളിയിലെയും കൂവപ്പള്ളി
യിലെയും കോളനി നിവാസികൾക്ക്‌
അവരെ തൊട്ടറിഞ്ഞ ഒരു നേതാവായിരുന്നു എന്നും അവരുടെ KPS, അവരുടെ
അവസാന വാക്കും KPS ആയിരുന്നു,
കുതികാൽവെട്ടിന്റെയും രാഷ്ട്രീയ വെട്ടി നിരത്തിലിന്റെയും ചവുട്ടിത്താഴ്ത്തലിന്റെയും അന്തർ നാടകങ്ങളുടെയും കേളിരംഗമായ ഇന്നത്തെ രാഷ്ട്രീയ കളരിയിൽ അവസാന കാലത്ത് അല്പം അടിപതറിയെങ്കിലും KPSന്, നേരിന്റെ ഈ രാഷ്ട്രീയ ക്കാരന്,
സാധാരണ ജനങ്ങളുടെ മനസ്സിൽ ഒരു
കാലത്തും അടിപതറിയിട്ടില്ല. ഇന്നും
ആ വ്യക്തി പ്രഭാവത്തിന് ഇടിവ്‌ പറ്റിയിട്ടില്ല,
2010 ഓഗസ്റ്റ് 17 നാണ് KPS
നമ്മോടു യാത്ര പറഞ്ഞുപോയത്,
അദ്ദേഹം എന്നേക്കും ഉപേക്ഷിച്ചു
പോയ ആ ഇരിപ്പിടം ജനമനസ്സിൽ
ഇന്നും ഏതാണ്ട് ശൂന്യമാണ്.
കാലമേറെ കഴിഞ്ഞിട്ടും.
ഓർമ്മകളിൽ രാജാവായി
ഇന്നും നമ്മുടെ KPS വാഴുന്നു,
കിരീടവും ചെങ്കോലുമില്ലെങ്കിലും
ഇവിടെ നഷ്ടം കോൺഗ്രസിന് മാത്രമല്ല
നമ്മുടെ കാഞ്ഞിരപ്പള്ളിക്ക് കൂടിയാണ്. പകരക്കാരനായി നാളെ ഒരാൾ ഇതു
പോലെ കോൺഗ്രസിൽ നിന്നോ
മറ്റേതെങ്കിലും പാർട്ടിയിൽ നിന്നോ
വരുമെന്ന് ഒരു കാഞ്ഞിരപ്പള്ളിക്കാരനും
ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ടാവില്ല,
മൂല്യച്യുതിയിൽപ്പെട്ട ഈ രാഷ്ട്രീയ ലോകത്ത്,അതും ഇന്നത്തെ പുതിയ
കാലത്ത് മൂല്യങ്ങളുടെ, നീതിയുടെ
ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ
ഇനി വരാനാണ്…. KPS നെപ്പോലെ..
അപ്രതീക്ഷിതമായി നാടിനോട്
വിടപറഞ്ഞ പ്രിയ ജനനേതാവിന്…
ഒരായിരം കണ്ണീർപുഷ്പങ്ങൾ..
പ്രാർത്ഥനകൾ…