ആരാധനാലയങ്ങൾ തുറക്കുവാൻ അനുമതി ; കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ദേ​വാ​ല​യ ക​ർ​മ​ങ്ങ​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി

ആരാധനാലയങ്ങൾ തുറക്കുവാൻ അനുമതി ; കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ദേ​വാ​ല​യ ക​ർ​മ​ങ്ങ​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി


കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് 19 ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കി ചൊ​വ്വാ​ഴ്ച മു​ത​ൽ ദേ​വാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കു​മാ​യി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി​യു​ള്ള ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ദേ​വാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ണു​വി​മു​ക്ത​മാ​ക്ക​ണം. ഇ​തി​ന് ആ​രോ​ഗ്യ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ത​ലാ​യ​വ​രു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. ദേ​വാ​ല​യ തി​രു​ക്ക​ർ​മ​ങ്ങ​ൾ ക​ഴി​വ​തും അ​താ​ത് ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. നൂ​റു ച​തു​ര​ശ്ര മീറ്ററിനുള്ളി​ൽ 15 പേ​ർ എ​ന്നു​ള്ള​താ​ണ് സ​ർ​ക്കാ​ർ നി​ബ​ന്ധ​ന. ആ​റ​ടി അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. പ​ര​മാ​വ​ധി എ​ണ്ണം നൂ​റി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക​ത​ല​ത്തി​ൽ ന​ട​ത്തേ​ണ്ട​താ​ണ്.

പ​തി​വു കു​ർ​ബാ​ന​ക​ളും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ളും മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ്ര​ത്യേ​ക ഗാ​യ​ക​സം​ഘം പാ​ടി​ല്ല. ക​ർ​മ​ങ്ങ​ൾ ദീ​ർ​ഘ​മാ​കാ​ൻ പാ​ടി​ല്ല. കു​ർ​ബാ​ന​ക​ളു​ടെ എ​ണ്ണം ആ​വ​ശ്യാ​നു​സ​ര​ണം കൂ​ട്ടാ​വു​ന്ന​താ​ണ്. ഞാ​യ​റാ​ഴ്ച​ക​ളി​ലും ക​ട​മു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഒ​രു വൈ​ദി​ക​ന് ഇ​പ്പോ​ഴു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ നാ​ല് കു​ർ​ബാ​ന​ക​ൾ വ​രെ അ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

പ​ള്ളി​ക്ക​ക​ത്തും പു​റ​ത്തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. സാ​നി​റ്റൈ​സ​ർ/ സോ​പ്പ്, വെ​ള്ളം എ​ന്നി​വ ക​വാ​ട​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. കു​ർ​ബാ​ന, ക​ർ​മ​ക്ര​മ​പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ പൊ​തു​വാ​യി ന​ൽ​കേ​ണ്ട​തി​ല്ല. തി​രു​സ്വ​രൂ​പ​ങ്ങ​ൾ, തി​രു​വ​സ്തു​ക്ക​ൾ എ​ന്നി​വ തൊ​ട്ടു​വ​ണ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​ത്.

ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ ഹ​ന്നാ​ൻ വെ​ള്ളം ക​രു​തേ​ണ്ട​തി​ല്ല. പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തു​പോ​കു​ന്ന​തി​നും വ്യ​ത്യ​സ്ത ക​വാ​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക. ജ​ന​ലു​ക​ൾ പ​ര​മാ​വ​ധി തു​റ​ന്നു കി​ട​ക്ക​ണം. ദേ​വാ​ല​യ​ത്തി​ൽ എ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി ശ്ര​ദ്ധി​ക്കാ​നും വേ​ണ്ട സ​ഹാ​യം ചെ​യ്യു​വാ​നും സ​ന്ന​ദ്ധ​രാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 10 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം അ​നു​വാ​ദ​മി​ല്ല. പ​നി, ജ​ല​ദോ​ഷം തു​ട​ങ്ങി രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​രും ഗൗ​ര​വ​ക​ര​മാ​യ അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​രും ദേ​വാ​ല​യ​ത്തി​ൽ എ​ത്താ​തി​രി​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണം.

വൈ​ദി​ക​രും ശു​ശ്രൂ​ഷി​ക​ളും വി​ശ്വാ​സി​ക​ളും വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്ക​ണം. ക​ഴി​വ​തും അ​താ​തു ദേ​വാ​ല​യ​ത്തി​ൽ നി​യ​മി​ത​രാ​യ വൈ​ദി​ക​ർ മാ​ത്രം വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ക. ഓ​രോ ശു​ശ്രൂ​ഷ​യ്ക്കും ശേ​ഷം തി​രു​പ്പാ​ത്ര​ങ്ങ​ൾ വേ​ണ്ട​വി​ധം ശു​ദ്ധീ​ക​രി​ച്ച് ഉ​പ​യോ​ഗി​ക്ക​ണം.

ദേ​വാ​ല​യ​ത്തി​ൽ വ​രു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​വും ഫോ​ൺ ന​ന്പ​രും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ബു​ക്ക് ക്ര​മീ​ക​രി​ക്കു​ക​യും എ​ഴു​തു​ന്ന​തി​ന് ആ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും വേ​ണം. കോ​വി​ഡ് സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ൾ പൊ​തു​വാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ലോ​ക്ക്ഡൗ​ൺ നാ​ളു​ക​ളി​ൽ പ്ര​ത്യേ​കം അ​നു​വ​ദി​ച്ചി​രു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യു​ടെ ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള സം​പ്രേ​ഷ​ണം മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണ്.

രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ർ​ഥി​ക്കു​വാ​നും ദൈ​വ​ത്തി​ലാ​ശ്ര​യി​ക്കു​വാ​നും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ന​ൽ​കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.