പുറമ്പോക്കിൽ നിന്നിരുന്ന ആഞ്ഞിലിമരം വെട്ടി മാറ്റിയ സംഭവത്തിൽ നടപടിക്കൊരുങ്ങി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്

പുറമ്പോക്കിൽ നിന്നിരുന്ന  ആഞ്ഞിലിമരം വെട്ടി മാറ്റിയ സംഭവത്തിൽ നടപടിക്കൊരുങ്ങി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് പുറമ്പോക്കിൽ അഞ്ചലിപ്പയിൽ ചിറ്റാർപുഴയോരത്ത്് നിന്നിരുന്ന ആഞ്ഞിലിമരം വെട്ടി മാറ്റിയ സംഭവത്തിൽ നടപടിക്കൊരുങ്ങി പഞ്ചായത്ത്. വെട്ടി മാറ്റിയ മരത്തിിന് നിശ്ചയിച്ചിരിക്കുന്ന തുകയായ 37,870 രൂപ കുറവാണെന്നാണ് ആരോപിച്ചാണ് പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നത്. വിഷയം വരാനിരിക്കുന്ന പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്ത് പോലീസിൽ പരാതി നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പഞ്ചായത്തിൽ അഞ്ചലിപ്പയിൽ ചിറ്റാർപുഴയോരത്ത്് ചേലാട്ട് ജോഷിയുടെ തോട്ടത്തിനോട് ചേർന്ന് പുറമ്പോക്ക് ഭൂമിയിൽ നിന്നിരുന്ന ആഞ്ഞിലി മരം വെട്ടി നീക്കിയിരുന്നു. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതർ മരം എടുത്ത് മാറ്റുന്നത് തടഞ്ഞിരുന്നു. വെട്ടിയ മാറ്റിയ മരത്തിന്റെ തുക പഞ്ചായത്തിൽ അടയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് എരുമേലി റേഞ്ചിന് കീഴിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും കോട്ടയം ഡിവിഷനിലെ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി വെട്ടി മാറ്റിയ മരത്തിന് തുക നിശ്ചയിച്ചിരുന്നു. 625 സെ.മീ നിളവും 160 സെ.മീ വ്ണ്ണവുമുള്ള ഒരു തടിയ്ക്ക് 30170 രൂപയും 775 സെ.മീ നിളവും 100 സെ.മീ വണ്ണവുമുള്ള തടിയക്ക് 7700 രൂപയും ഉൾപ്പടെ 37,870 രൂപയാണ് വില നിശ്ചയിച്ചിരുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പഞ്ചായത്തിന് സമർപ്പിച്ചിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്ഥലം പുറമ്പോക്ക് ഭൂമിയിലാണെന്ന് ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്ത് കഴിഞ്ഞ മാസം് കൂവപ്പള്ളി വില്ലേജിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ റിപ്പോർട്ടും ലഭിച്ചിട്ടില്ല. എന്നാൽ ആഞ്ഞിലി മരം നിന്നത് പുറമ്പോക്ക് ഭൂമിയിൽ തന്നെയാണെന്ന് താലൂക്ക് സർവ്വേയർ വാക്കാൽ അറിയിച്ചതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.