കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി, സ്വന്തമായി കിണർ നിർമാണ പ്രവർത്തനം തുടങ്ങി

കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി, സ്വന്തമായി കിണർ നിർമാണ പ്രവർത്തനം തുടങ്ങി

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന്റെ വർഷങ്ങളായുള്ള കുടിവെള്ളക്ഷാമപരിഹാരത്തിനായി നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിൽ സ്കൂളിന് സ്വന്തമായി കിണർ അനുവദിച്ച് നിർമാണ പ്രവർത്തനം ആരഭിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് സ്മാർട്സ് ക്ലാസ് റൂം ഉൾപ്പെടെ അറ്റകുറ്റപണികൾക്കും സ്കൂളിന് പുതുതായി കണർ നിർമിക്കാനാമായി ഫണ്ട് വകയിരുത്തിയിരുക്കുന്നത്.

നിലവിൽ സ്കൂളിന് കുടിവെള്ളത്തിനായി കുഴൽകിണർ ഉണ്ടെങ്കിലും ഇതിൽ നിന്നും സ്കൂളിനാവശ്യത്തിന് ജലം ലഭിക്കുന്നില്ല. വേനൽ രൂക്ഷമായാൽ കുടിവെള്ളം കിട്ടാതെ പണം മുടക്കി വെള്ളമെത്തിച്ചാണ് സ്കൂളിന്റെ ആവശ്യങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

108 വർഷങ്ങൾ പിന്നിടുന്ന പേട്ട ഗവ.ഹൈസ്കൂളിന് വേണ്ടി വർഷങ്ങളായി നിരവധി ഫണ്ടുകൾ സർക്കാറിൽ നിന്നും കുടിവെള്ളത്തിനായി അനുവദിച്ചിട്ടുണ്ടെങ്കിലും നിരന്തമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് മനസിലാക്കിയ മുൻക്കാലങ്ങളിലെ സ്കൂൾ പിടിഎ ഭാരവാഹികളും അധ്യാപകരും സ്കൂളിന് ആവശ്യത്തിന് കുടിവെള്ളം കിട്ടാൻ കിണറാണ് വേണ്ടിയതെന്ന് മനസിലാക്കി അധികാരികൾക്ക് കിണറിനവേണ്ടി അപേക്ഷ നൽകുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നിലവിൽ ഉള്ള അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറിങ്ങി ജില്ലാ പഞ്ചായത്തിൽ നിന്നും കിണർ അനുവദിപ്പിച്ചത് .15 വർഷക്കാലമായി നടത്തി വരുന്ന ശ്രമങ്ങൾ ഇപ്പോഴാണ് ഫലം കാണുന്നത്.

കിണർ നിർമാണം പൂർത്തിയാകുന്നതോടെ ദീർഘകാലമായുള്ള പേട്ട ഗവ.ഹൈസ്കൂളിന്റെ ജലക്ഷാമത്തിന് പരിഹാരമാകുന്നത്.കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ കിണർ നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾപ്രിൻസിപ്പൽ സൂസന്ന ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ ഷെമീർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വാർഡംഗംനുബിൻ അൻഫാൽ, റിബിൻഷാ, നസീമ ഹാരിസ്, അധ്യാപകർ, പിടിഎ ഭാരവാഹികൾ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂളിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി, സ്വന്തമായി കിണർ നിർമാണ പ്രവർത്തനം തുടങ്ങി