ചോറ്റി ബൈക്കപകടം : പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന റബ്ബർ ബോർഡ് ജീവനക്കാരൻ കെ.ആർ സുഗുതൻ (59) മരണപ്പെട്ടു

ചോറ്റി ബൈക്കപകടം : പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന റബ്ബർ ബോർഡ് ജീവനക്കാരൻ  കെ.ആർ സുഗുതൻ (59) മരണപ്പെട്ടു


മുണ്ടക്കയം : ബൈക്കിന് പിന്നിൽ കാർ ഇടിച്ച് ഗരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന റബ്ബർ ബോർഡ് ജീവനക്കാരൻ പുഞ്ചവയൽ കൊയിപ്പാമറ്റത്തിൽ കെ.ആർ സുഗുതൻ (59) ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ബുധനാഴ്ച വെളുപ്പിനായിരുന്നു അന്ത്യം സംഭവിച്ചത്.

ദേശീയ പാതയിൽ ചോറ്റി കവലക്ക് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സുഗുതൻ ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ റബ്ബർ ബോർഡ് ഡ്രൈവറായ സുഗതനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം ചേർപ്പുങ്കൽ സൂപ്പർ സ്വപെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കയായിരുന്നു.

ഭാര്യ: ഗീത. മക്കൾ: ദിവ്യ, രാഹുൽ. മരുമകൻ: അമ്പിളി കുട്ടൻ