കൃഷ്ണകുമാരി ജനഹൃദയങ്ങളിൽ ജീവിക്കുന്ന പൊതുപ്രവർത്തക.. ആന്റോ ആന്റണി

കൃഷ്ണകുമാരി ജനഹൃദയങ്ങളിൽ ജീവിക്കുന്ന പൊതുപ്രവർത്തക.. ആന്റോ ആന്റണി

കാഞ്ഞിരപ്പള്ളി : മരണശേഷവും ജനഹൃദയങ്ങളിൽ ജീവിക്കുന്ന പൊതുപ്രവർത്തകയാണ് കൃഷ്ണകുമാരി ശശികുമാർ എന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. കൃഷ്ണകുമാരിയുടെ അകാലത്തിലുള്ള വിയോഗം നാടിനും കോൺഗ്രസ്സ് പാർട്ടിക്കും തീരാ നഷ്ട്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷ്ണകുമാരിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീ. ആന്റോ ആന്റണി.

ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. എ സലിം കൃഷ്ണകുമാരി അനുസ്മരണ പ്രസംഗം നടത്തി. കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി കെ. ബേബി, മണ്ഡലം പ്രസിഡന്റ് ബേബി വട്ടയ്ക്കാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശാ ജോയി, പി. എൻ ദാമോദരൻ പിള്ള, ഒ.എം ഷാജി, സുനിൽ സീബ്ലൂ, പി.പി.എ സലാം പാറയ്ക്കൽ, രഞ്ജു തോമസ്, കെ.എം നൈസാം, സിബു ദേവസ്യ, നായിഫ് ഫൈസി, ലിന്റു ഈഴക്കുന്നേൽ, വർഗ്ഗീസ് പള്ളിക്കുന്നേൽ, സന്തോഷ് മണ്ണനാനിക്കൽ, ബിനു കുന്നുംപുറം, റോസമ്മ ആഗസ്തി, അന്നമ്മ ജോസഫ്, സുമ ദാമോദരൻ, അസ്സി പുതുപ്പറമ്പിൽ, സാബു വിഴിക്കത്തോട്, അൻവർ പുളിമൂട്ടിൽ, ജോർജ്ജ്കുട്ടി കോഴിമണ്ണിൽ, അബീസ്സ് ഇസ്മയേൽ, ജോജി ഇരവിമംഗലം, അബ്ദുൾ ഫത്താക്ക്, എന്നിവർ പ്രസംഗിച്ചു.