കെ. എസ്. ആർ. ടി. സി. ബസ് ഡ്രൈവര്‍ ഓട്ടത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ബസ്സിൽ കുഴഞ്ഞുവീണു

കെ. എസ്. ആർ. ടി. സി.  ബസ് ഡ്രൈവര്‍ ഓട്ടത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന്  ബസ്സിൽ കുഴഞ്ഞുവീണു

പൊൻകുന്നം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ ചിറക്കടവ് തെക്കേത്തുകവല സ്വദേശി ചിറയ്ക്കൽ സി വി ജയചന്ദ്രൻ, ജോലിയിയ്ക്കിടെ ബസ്സിനുള്ളിൽ വച്ച് അപ്രതീക്ഷിതമായി ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ബസ്സിനുള്ളിൽ കുഴഞ്ഞു വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തിരമായി അദ്ദേഹത്തെ അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി.

ഇന്ന് രാവിലെ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു സംഭവം. ഈരാറ്റുപേട്ടയില്‍ നിന്നും മുണ്ടക്കയത്തെത്തി തിരികെ കോഴിക്കോടിനു പോകുന്ന ബസ്സിലെ ഡ്രൈവറാണ് ജയചന്ദ്രൻ. ഈരാറ്റുപേട്ട സ്റ്റാന്‍ഡില്‍ നിന്നും ബസ് നിന്നെടുത്തപ്പോള്‍തന്നെ നെഞ്ചിന് സുഖമില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞതായി കണ്ടക്ടര്‍ ജോമോന്‍ ദാനിയേല്‍ പറഞ്ഞു. വടക്കേക്കര ജംഗ്ഷനിൽ വാഹനം തിരിക്കുന്നതിനു മുന്‍പേ ജയചന്ദ്രന്‍ സ്റ്റിയറിംഗിന് മുകളില്‍ തളര്‍ന്നുവീഴുകയായിരുന്നു. ആ സമയത്തു വാഹനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഉടന്‍തന്നെ കണ്ടക്ടര്‍ ജോമോന്‍ ആളുകളെ കൂട്ടി ജയചന്ദ്രനെ ഈരാറ്റുപേട്ട റിംസ് ആശുപത്രിയിലെത്തിച്ചു. വാല്‍വിലെ ബ്ലോക്ക് കണക്കിലെടുത്ത് ഉടന്‍തന്നെ ജയചന്ദ്രനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി.