വെളിച്ചിയാനിയിൽ കെ.എസ്.ആർ.ടി.സി ബസും. ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

വെളിച്ചിയാനിയിൽ കെ.എസ്.ആർ.ടി.സി ബസും. ഓട്ടോറിക്ഷയും  കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: വെളിച്ചിയാനിയിൽ ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. വെളിച്ചിയാനി പള്ളിക്ക് മുൻപിലായി ദേശിയ പാതയിൽ ശനിയാഴ്ച രാവിലെ 7.30ഓടെയാണ് അപകടം നടന്നത്.

ഓട്ടോ റിക്ഷാ യാത്രികരായ കുമ്പിടിയാങ്കൽ മേരികുട്ടി (72), മരുമകൾ സിനി (39), ബന്ധുക്കളായ പള്ളിക്കത്തോട് കൊച്ചുപറമ്പിൽ ഏലിക്കുട്ടി (70), പറത്താനം പുത്തൻപുരയ്ക്കൽ സാബുവിന്റെ ഭാര്യ ലിസമ്മ(42), ഓട്ടോ ഡ്രൈവർ പാറത്തോട് പുൽതകടിയേൽ സണ്ണി(49) എന്നിവർക്കാണ് പരിക്കേറ്റത്.

വെളിച്ചിയാനി പള്ളിക്ക് മുൻപിലായി ദേശിയ പാതയിൽ ശനിയാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. മേരികുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ ചരമദിനത്തിൻരെ പ്രാർഥനകൾക്ക് ശേഷം പള്ളിയിൽ നിന്ന് തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന ഒട്ടോ ദേശീയപാതയിലേയ്ക്ക് കടക്കാൻ ശ്രമിക്കവെ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.

ഓഇടിയുടെ ആഘാധത്തിൽ ഓട്ടോ റിക്ഷയുടെ മുൻഭാഗം തകർന്നു. ട്ടോ മറിഞ്ഞ് യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.

അപകടത്തിൽ പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് ഒട്ടോ ഡ്രൈവർ സണ്ണിയെ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.