പൊൻകുന്നം ഡിപ്പോയിൽ 12 സർവ്വീസുകൾ റദ്ദാക്കി. യാത്രക്കാർ ദുരിതത്തിൽ..

പൊൻകുന്നം ഡിപ്പോയിൽ 12 സർവ്വീസുകൾ റദ്ദാക്കി. യാത്രക്കാർ ദുരിതത്തിൽ..

പൊൻകുന്നം: എം.പാനൽ ഡ്രൈവർമാരെ വീണ്ടും പുറത്താക്കിയതിനെ തുടർന്ന് പൊൻകുന്നം കെ.എസ്.ആർ.ടി.സി.ഡി പ്പോയിൽ വ്യാഴാഴ്ച ആകെയുള്ള 36 സർവ്വീസുകളിൽ 12 എണ്ണം റദ്ദാക്കി. പുനലൂർ, എറണാകുളം, പാലാ എന്നിവിടങ്ങളിലേക്കുള്ളതും ഓർഡിനറി സർവ്വീസുകളുമാണ് റദ്ദാക്കിയത്.

5.20, 5.40, 6.30, 7.10 പുനലൂർ ചെയിൻ സർവ്വീസ്, 6.30, 6.35 എറണാകുളം സർവ്വീസ് ,നാല് പാലാ ചെയിൻ സർവ്വീസ് എന്നിവ റദ്ദാക്കിയവയിൽപ്പെടും. തിരുവനന്തപുരത്തേക്കും മലയോര മേഖലയായ അഴങ്ങാട് – മേലോരം സർവ്വീസുകളും മുടക്കമില്ലാതെ സർവീസ് നടത്തി. വെള്ളിയാഴ്ചയും ഇതേ പ്രതിസന്ധി തന്നെ തുടരുവാനാണ് സാധ്യതയെന്ന് ജീവനക്കാർ പറഞ്ഞു. പുനലൂർ മേഖലയിലേക്കുള്ള ചെയിൻ സർവ്വീസുകൾ നിലച്ചതോടെ എരുമേലി, റാന്നി മേഖലകളിലേക്കുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി.