ആസിഫയുടെ അരുംകൊലയ്ക്കെതിരെ പ്രതിഷേധജ്വാലയുമായി കെ.എസ്.യു കാഞ്ഞിരപ്പള്ളിയിൽ

ആസിഫയുടെ അരുംകൊലയ്ക്കെതിരെ പ്രതിഷേധജ്വാലയുമായി  കെ.എസ്.യു  കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : എട്ടുവയസ്സുകാരി ആസിഫയുടെ അരുംകൊലയ്ക്കെതിരെ കെ.എസ്.യു ജില്ലാ കമ്മറ്റി കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധജ്വാല തെളിച്ചു .

രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മറ്റി കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പ്രതിഷേധ സായാഹ്നം കെ.പി.സി.സി സെക്രട്ടി പി.എ.സലീം ഉദ്ഘാടനം ചെയ്തു.
സ്ത്രീ സുരക്ഷ ഉറപ്പു നൽകി അധികാരത്തിൽ വന്ന നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തെ സ്ത്രീത്വം ക്രൂരമായി വേട്ടയാടപ്പെടുകയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലും ഉത്തർ പ്രദേശിലും നടന്ന അതിക്രൂരമായ സംഭവങ്ങളിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. പ്രതികളെ സംരക്ഷിക്കാൻ ഉത്തർപ്രദേശിൽ ബി.ജെ.പി മുഖ്യമന്ത്രിയും കാശ്മീരിൽ ബി.ജെ.പിയുടെ മന്ത്രിമാരും രംഗത്തിറങ്ങി എന്നത് ഇന്ത്യൻ ജനാധിപത്യത്തിന് അപമാനകരമാണെന്നും പി.എ സലിം അഭിപ്രായപ്പെട്ടു.

പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ മെഴുക് തിരികൾ തെളിച്ച് ആസിഫയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡൻറ് ജോർജ്ജ് പയസിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ ഷെമീർ, റോണി കെ. ബേബി, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ കെ.എൻ നൈസാം, ബോണി തോമസ്, ആഷിക്ക് വടയാർ, വസന്ത് തെങ്ങുംപള്ളി, ബിബിൻരാജ്, കെ.എം.ഷുഹൈബ് , കെ.പി.മാഹിൻ , കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ഒ.എം ഷാജി, വി.യു.നൗഷാദ്,യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ മാത്യു കുളങ്ങര, എം.കെ ഷെമീർ, കെ.എസ് ഷിനാസ്, ഷെജി പാറക്കൽ, അൻവർ പുളിമൂട്ടിൽ, ഫയസ് മുഹമ്മദ്.ഫാസിൽ അസീസ്,, നസീബ് നൗഷാദ്, , മുഹമ്മദ് അസ്ഹർ എന്നിവർ പ്രസംഗിച്ചു.

ആസിഫയുടെ അരുംകൊലയ്ക്കെതിരെ പ്രതിഷേധജ്വാലയുമായി കെ.എസ്.യു കാഞ്ഞിരപ്പള്ളിയിൽ

LINKS