“KT തോമസ് കരിപ്പാപ്പറമ്പിൽ”

കേരളത്തിലെ ആദ്യ EMS നമ്പുതിരിപ്പാടിന്റെ
നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്നപ്പോൾ ആ നിയമസഭയിലും പിന്നീട് വന്ന പട്ടംതാണുപിള്ള സർക്കാരിന്റെ കാലത്തെ
രണ്ടാം നിയമസഭയിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു കരിപ്പാപ്പറമ്പിൽ കെ.ടി. തോമസ്, (15 ഓഗസ്റ്റ് 1914 – 1995)
കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം
കേരള നിയമസഭയിലേക്കെത്തിയത്. കേരളനിയമസഭയിൽ അംഗമാകുന്നതിനു
മുൻപ് 1954 മുതൽ 56വരെ തിരുക്കൊച്ചി നിയമസഭയിലേക്കും കെ.ടി. തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബി.എ, ബി.എൽ. ബിരുദധാരിയായിരുന്ന ഇദ്ദേഹം ഒരു അറിയപ്പെടുന്ന അഭിഭാഷകൻ കൂടിയായിരുന്നു.
കാഞ്ഞിരപ്പള്ളി മണ്ഡലത്തെ ഇദ്ദേഹത്തിന് ശേഷം നിയമസഭയിൽ പ്രതിനിധീകരിച്ചത്
മുസ്തഫകമാലാണ്,
തിരുവിതാംകൂർ സ്റ്റേറ്റ്കോൺഗ്രസിൽ
1938-ൽ അംഗമായിക്കൊണ്ടാണ് ഇദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ
പങ്കെടുക്കുക വഴി നിരവധി തവണ
ഇദ്ദേഹം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
കോട്ടയം ഡി.സി.സി. പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ,കെ.പി.സി.സി.അംഗം, സബ് ഓർഡിനേറ്റ് ലെജിസ്ലേഷൻ ചെയർമാൻ (1957-58) എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത്