കെ റ്റി ജലീൽ വിവാദം : ബി ജെ പി പൊൻകുന്നം ടൗണിൽ പ്രകടനം നടത്തി

കെ റ്റി ജലീൽ വിവാദം :  ബി ജെ പി  പൊൻകുന്നം ടൗണിൽ പ്രകടനം നടത്തി


പൊൻകുന്നം : സ്വർണ്ണ കള്ളകടത്ത് കേസിൽ ഇഡി ചോദ്യം ചെയ്ത മന്ത്രി കെ റ്റി ജലീലിനെ സംരംക്ഷിക്കുന്ന മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി സെക്രട്ടിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരേ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബി ജെ പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ പ്രകടനം നടത്തി.

ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്‌ ടി. ബി ബിനു, ജില്ലാ സെൽ കൊ-ഓർഡിനേറ്റർ കെ.ജി കണ്ണൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ്‌ കെ.വി നാരായൺ, മണ്ഡലം ജനറൽ സെക്രട്ടറി വൈശാഖ്. എസ്. നായർ, മണ്ഡലം സെക്രട്ടറി പി. ജി അനിൽകുമാർ,വിവിധ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ മറ്റ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.