കുടുംബശ്രീ യൂണിറ്റ് സഹപ്രവർത്തകയ്ക്ക് പൊന്നാടയണിയിച്ച് ലോകഭിന്നശേഷി ദിനാചരണം

കുടുംബശ്രീ യൂണിറ്റ്  സഹപ്രവർത്തകയ്ക്ക്  പൊന്നാടയണിയിച്ച്  ലോകഭിന്നശേഷി ദിനാചരണം

പൊൻകുന്നം: ലോകഭിന്ന ശേഷി ദിനാചരണത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐശ്വര്യ കുടുംബശ്രീ യൂണിറ്റ് സഹപ്രവർത്തകയെ പൊന്നാട ചാർത്തി ആദരിച്ചു. വൈകല്യങ്ങളെ തോൽപ്പിച്ചു കൊണ്ട് അയൽക്കൂട്ടത്തിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന അജിതാ സാബുവിനെയാണ് കുടുംബശ്രീ ആദരിച്ചത്.

പ്രസിഡന്റ് രത്നമ്മ വാരിജാക്ഷൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. നീതു രതീഷ്, സുനിത അജികുമാർ എന്നിവർ പ്രസംഗിച്ചു