ലച്ചുവിന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്..മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർ‍ഥിനി

ലച്ചുവിന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്..മാതൃകയായി അഞ്ചാം ക്ലാസ്   വിദ്യാർ‍ഥിനി

ലച്ചുവിന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്..മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർ‍ഥിനി

കാഞ്ഞിരപ്പള്ളി: അഞ്ചാം ക്ലാസ് വിദ്യാർ‍ഥിനിയുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ഇടക്കുന്നം വടക്കേപാറയിൽ‍ ഷാമോന്റെ മകൾ‍ സൈറാ (ലച്ചുമോൾ‍)യുടെ കുടുക്കയിൽ‍ നിന്നുമാണ് 4042 രൂപ സംഭാവന നല്‍കിയത്.

വീട്ടിൽ പ്രളയബാധിതർക്ക് സഹായമഭ്യർ‍ഥിച്ച് എത്തിയ സന്നദ്ധ പ്രവര്‍ത്തകർക്ക് തന്റെ പണകുടുക്ക നല്‍കുകയായിരുന്നു. തുടർന്ന് ലച്ചുവും സന്നദ്ധ പ്രവർ‍ത്തകരും ചേർ‍ന്ന് കുടുക്ക പൊട്ടിച്ച് നാണയങ്ങൾ‍ എണ്ണിയെടുത്തു.

ഒരു വർഷത്തിലേറെയായി കുടുക്കയിൽ നിധിപോലെ താൻ കരുതിവച്ച സമ്പാദ്യം പ്രളയ ദുരിതം അനുഭവിക്കുന്നവർ‍ക്ക് നല്‍കുന്നതിൽ സന്തോഷമാണെന്ന് ലച്ചു പറഞ്ഞു. ഉരുൾ‍പൊട്ടലിൽ‍ ദുരിതമനുഭവിക്കുന്നവരുടെ വാർ‍ത്തകൾ മാധ്യമങ്ങളിൽ കണ്ടതോടെ അവരെ സഹായിക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു.
പാറത്തോട് ഗ്രാമപഞ്ചായത്തംഗം മാർ‍ട്ടിന്‍ തോമസ് സംഭാവന ഏറ്റുവാങ്ങി. ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂള്‍ വിദ്യാർ‍ഥിനിയാണ് ലച്ചു. പിതാവ് ഷാമോൻ‍ വിദേശത്താണ്. മാതാവ്: അനീഷ. സാമിയ, സനിയ എന്നിവർ‍ ഇളയസഹോദരിമാരാണ്.