ഉരുള്‍പൊട്ടലില്‍ റോഡ്‌ ഒലിച്ചുപോയി

ഉരുള്‍പൊട്ടലില്‍ റോഡ്‌ ഒലിച്ചുപോയി

മുണ്ടക്കയം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ റോഡ്‌ ഒലിച്ചുപോയി. ആനക്കല്ല്‌ കൂഴപ്ലാവ്‌ റോഡാണ്‌ നാമാവശേഷമായത്‌.

റോഡില്‍ 100 മീറ്ററോളം ഭാഗത്ത്‌ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ ചെളിമണ്ണും കല്ലുകളും കോരുത്തോട്‌ പന്പാവാലി റോഡില്‍ അടിഞ്ഞത്‌ ഗതാഗതം തടസപ്പെട്ടു.

കോരുത്തോട്‌ പന്പാവാലി റോഡിന്‌ മുകളിലുള്ള കൂഴപ്ലാവില്‍ നിന്നും മൂന്ന്‌ കിലോമീറ്റര്‍ അകലെ കോപ്പാറ വനത്തിലാണ്‌ ഉരുള്‍ പൊട്ടിയത്‌. മലവെള്ള പാച്ചിലില്‍ വലിയവീട്ടില്‍ സോമരാജന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തിയും കപ്പ തോട്ടവും ഒലിച്ചുപോയി. പുളിമൂട്ടില്‍ തങ്കപ്പന്‍റെ വീട്‌ നിര്‍മ്മാണത്തിനായി മുറ്റത്തിട്ടിരുന്ന ഒരു ലോഡ്‌ പാറപ്പൊടി, മെറ്റില്‍ എന്നിവയും ഉറുന്പില്‍ വിഭാകരന്‍റെ കൃഷിയിടവും ഒലിച്ച്‌ പോയി.

അര കിലോമീറ്ററിലധികം നാശം വിതച്ച്‌ പാഞ്ഞ ഉരുള്‍ അഴുത നദിയില്‍ പതിച്ചതോടെ മലവെള്ള പാച്ചിലില്‍ നദീ തീരങ്ങളിലെ കൃഷിയിടങ്ങളിലും നാശനഷ്‌ടമുണ്ടായി

2-web-urul-pottal

3-web-urul-pottal

5-web-urul-pottal

1-web-urul-pottal-