മുണ്ടക്കയം മേഖലയിൽ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ, വ്യാപക നാശം

മുണ്ടക്കയം മേഖലയിൽ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ, വ്യാപക നാശം

മുണ്ടക്കയം: കനത്ത മഴയില്‍ മുണ്ടക്കയം കൂട്ടിക്കല്‍ കോരുത്തോട് മേഖലകളില്‍ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി, വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ചാത്തന്‍പ്ലാപ്പള്ളി, വല്യന്ത, ഇളംകാട് ടോപ്പ്, ഉപ്പുകുളം, കൊടുങ്ങ, മേലേത്തടം, ഞര്‍ക്കാട്, തുടങ്ങിയ പ്രദേശങ്ങളില്‍ 50 ഓളം ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. നിരവധി ആളുകളുടെ ഏക്കറു കണക്കിന് കൃഷികള്‍ നശിച്ചു. നിരവധി വീടുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീടുകള്‍ അപകടാവസ്ഥയിലായി. ജനങ്ങൾ ഭീതിയിൽ ..

തുടച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മണിമലയാര്‍ ഉള്‍പെടെയുള്ള ആറുകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. ഏന്തയാറ്റില്‍ ഉണ്ടായ വെള്ളപൊക്കത്തെ തുടര്‍ന്ന് ഏന്തയാര്‍ ഈരാറ്റുപേട്ട റോഡിലെ കലുങ്ക് ഒലിച്ചു പോയി.

കൂട്ടിക്കല്‍ പഞ്ചായത്തിലെ ഒളയനാട് എസ്. എന്‍. സ്‌കൂള്‍ കെ.എം. ജെ. പബ്ലിക് സ്‌കൂള്‍ കൂട്ടിക്കല്‍ എന്നിവിടങ്ങളിലെ ദുരിതാശ്വസ ക്യാമ്പുകളില്‍ നൂറോളം കുടുബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മുണ്ടക്കയം പഞ്ചായത്തിലെ സി. എം. എസ്. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ 17ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.