ഉ​​രു​​ൾപൊട്ടൽ ഭീ​​ഷ​​ണി : ഏ​​ന്ത​​യാ​​ർ, പെ​​രു​​വ​​ന്താ​​നം മേഖലകൾ നിരീക്ഷണത്തിൽ

മുണ്ടക്കയം : കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര​​ഗ്രാ​​മ​​ങ്ങ​​ളാ​​യ ഏ​​ന്ത​​യാ​​ർ, മു​​ക്കു​​ളം, പെ​​രു​​വ​​ന്താ​​നം, കൊ​​ടി​​കു​​ത്തി, വ​​ട​​ക്കേ​​മ​​ല, വാ​​ഗ​​മ​​ണ്‍, അ​​ടു​​ക്കം പ്ര​​ദേ​​ശ​​ങ്ങ​​ൾ ദു​​ര​​ന്ത​​നി​​വാ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ. ക​​ന​​ത്ത മ​​ഴ​​യ്ക്കും കാ​​റ്റി​​നു​​മൊ​​പ്പം ഉ​​രു​​ൾ​​പ്പൊ​​ട്ട​​ലി​​നും സാ​​ധ്യ​​ത വ​​ർ​​ധി​​ക്കു​​ന്ന​​താ​​യാ​​ണു വി​​ദ​​ഗ്ധ​​രു​​ടെ നി​​രീ​​ക്ഷ​​ണം.

മ​​ണി​​മ​​ല​​യാ​​റും പു​​ല്ല​​ക​​യാ​​റും ഉ​​ത്ഭ​​വി​​ച്ചൊ​​ഴു​​കു​​ന്ന പെ​​രു​​വ​​ന്താ​​നം മ​​ല​​യു​​ടെ വ​​ശ​​ങ്ങ​​ളി​​ൽ മ​​ണ്ണി​​ടി​​ച്ചി​​ലി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. രാ​​ത്ര​​കാ​​ല ഗ​​താ​​ഗ​​ത​​ത്തി​​ൽ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്താ​​നാ​​ണ് നി​​ർ​​ദേ​​ശം. റ​​വ​​ന്യൂ വ​​കു​​പ്പി​​ന് ഇ​​ത്ത​​ര​​ത്തി​​ൽ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ഇ​​ടു​​ക്കി ജ​​ലാ​​ശ​​യ​​ത്തി​​ൽ ജ​​ല​​നി​​ര​​പ്പ് വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ വാ​​ഗ​​മ​​ണ്‍ കു​​ന്നു​​ക​​ളി​​ൽ സ​​മ്മ​​ർ​​ദം വ​​ർ​​ധി​​ക്കു​​ന്നു. ഉ​​പ്പു​​ത​​റ വ​​രെ​​യാ​​ണ് ഇ​​ടു​ക്കി ജ​​ലാ​​യ​​ശ​​യ​​ത്തി​​ന്‍റെ ദൂ​​ര​​പ​​രി​​ധി. നീ​​രൊ​​ഴു​​ക്കു കൂ​​ടു​​ന്ന​​തി​​നാ​​ൽ ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ജ​​ല​​നി​​ര​​പ്പ് അ​​ഞ്ച​​ടി​​യോ​​ളം ഉ​​യ​​ർ​​ന്നേ​​ക്കാം. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ലെ ക​​ന​​ത്ത മ​​ഴ​​യി​​ൽ മ​​ല​​യോ​​ര​​വാ​​സി​​ക​​ൾ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണം.

കു​​ട്ടി​​ക്കാ​​നം-​​പെ​​രു​​വ​​ന്താ​​നം-​​മു​​ണ്ട​​ക്ക​​യം, ഈ​​രാ​​റ്റു​​പേ​​ട്ട-​​അ​​ടു​​ക്കം, ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ണ്‍ റോ​​ഡു​​ക​​ളി​​ലാ​​ണു മ​​ല​​യി​​ടി​​ച്ചി​​ന് സാ​​ധ്യ​​ത​​യേ​​റി​​യി​​രി​​ക്കു​​ന്ന​​ത്