കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ

കാഞ്ഞിരപ്പള്ളിയിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ
വാർത്തകൾ വിശദമായി വായിക്കുവാൻ ഓരോ വർത്തയുടെയും ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ..

വിശദ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

എലിക്കുളത്ത് വൈദ്യുതി തടസം പതിവായി
എലിക്കുളം: വൈദ്യുതി മുടക്കത്തിൽ വലഞ്ഞ് നാട്ടുകാർ. മേഖലയിൽ രാത്രി മിക്കപ്പോഴും വൈദ്യുതി മുടങ്ങുകയാണ്.
മഴ തുടങ്ങിയാൽ വൈദ്യുതി വിതരണം നിലയ്ക്കുകയായി. കെ.എസ്.ഇ.ബി.ഓഫീസിൽ വിളിച്ചാൽ മുടക്കത്തിന് വ്യക്തമായ കാരണം പറയാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനു പുറമേ അറ്റകുറ്റപ്പണികൾക്കായി പകൽ ഏറെ നേരം വൈദ്യുതി വിച്ഛേദിക്കുന്നുമുണ്ട്.

കാഞ്ഞിരപ്പള്ളി∙ അഖിലകേരള വിശ്വകർമ്മ മഹാസഭ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കേരള വിശ്വകർമ്മ യുവജനസംഘം, കേര വിശ്വകർമ്മ മഹിളാ സംഘം എന്നിവ സംയുക്തമായി വിശ്വകർമ്മ ദിനാഘോഷം നടത്തി. രാവിലെ പതാക ഉയർത്തലിന് ശേഷം നടന്ന യുവജനസമ്മളേനം എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ടി. ആർ. ഓജസ് അധ്യക്ഷത വഹിച്ചു. കെ.എം. സതീഷ്, ആ്ര‍ .മനോജ്, കുമാരി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ മഹാസഭ ട്രഷറർ എം. വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മളേനം ഡോ. എൻ. ജയരാജ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.എ ഗോപാലകൃഷ്ണൻ ആചാരി അധ്യക്ഷത വഹിച്ചു. നെടുവത്തൂർ സുന്ദരശേൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു.പി.എസ്.സന്തോഷ്, ബ്ളോക്ക് പഞ്ചായത്തംഗം പി.എ.ഷെമീർ, ഗ്രാമ പഞ്ചായത്തംഗം മണിരാജു,എ.പി.ശശിആചാരി, എം.മുരളീധരൻ,കെ.എസ്.സോമൻ ആചാരി, കെ.ആർ.പരമേശ്വരൻആചാരി,കെ.ബി,ശ്രീനിവാസൻ, ടി.എൻ.ഹരിദാസ്, ,പി.എം.മഞ്ചേഷ് ,എം.ജി.രാജേഷ്, സുലോചന മണി, സരിത സുകുമാരൻ, ശാന്തമ്മ മോഹനൻ, ഡി.സാബു.എന്നിവർ പ്രസംഗിച്ചു.

ചെറുവള്ളി∙ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകര്‍മ ദിനാഘോഷം നടത്തി. രാവിലെ പതാക ഉയര്‍ത്തലിന് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം ശാഖാ പ്രസിഡന്റ് കെ.രാജഗോപാലിന്റെ അധ്യക്ഷതയിൽ സംസ്ഥാന കൗണ്‍സില്‍ അംഗം പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു.ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ മുഖ്യാതിഥിയായിരുന്നു..

കുറുവാമൂഴി∙ വിശ്വകർമ്മ സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷങ്ങളുടെ ഭാഗമായി വിശഷോൽ പ്രാർഥന, വിശ്വകർമ്മ ദേവാർച്ചന, കുടുംബസംഗമം എന്നിവ നടന്നു. പ്രസിഡന്റ് കെ. എസ്. ഗോപാലകൃഷ്ണൻ ആചാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഇ. എൻ. വാസു ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

കൂരാലി-പനമറ്റം റോഡില്‍ അപകടത്തിനിടയാക്കി കട്ടിംഗ്

കൂരാലി: വെള്ളം ഒഴുകി റോഡരികിലെ മണ്ണ് കുത്തിയൊലിച്ച് കട്ടിംഗ് രൂപപ്പെട്ട് അപകടപാതയാകുന്നു കൂരാലി-പനമറ്റം-തമ്പലക്കാട് റോഡ്. വീതികുറവായ റോഡില്‍ അരികിലെ മണ്ണ് ഒഴുകി താഴ്ചയായതോടെ വാഹനങ്ങള്‍ അരികിലേക്കൊതുക്കാനാവില്ല. എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ അരികിലേക്കൊതുക്കിയാല്‍ വാഹനങ്ങളുടെ ഒരുവശത്തെ ചക്രങ്ങള്‍ താഴ്ചയിലായി നിയന്ത്രണം നഷ്ടപ്പെടും. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ടാറിംഗില്‍ നിന്നിറങ്ങി ഓടിയാല്‍ മറിയും.
കൂരാലി മുതല്‍ തമ്പലക്കാട് വരെ പലയിടത്തും ഈ ദുരവസ്ഥയാണ്. ഓടയില്ലാത്തതിനാല്‍ വെള്ളം നിരന്നൊഴുകി മണ്ണ് ഒലിച്ചു പോയതാണ്. മണ്ണിട്ട് നിരപ്പാക്കിയാലും ശക്തമായ മഴയില്‍ വീണ്ടും നഷ്ടപ്പെടും. കൂടുതല്‍ പ്രശ്‌നമുള്ള ഭാഗത്ത് കോണ്‍ക്രീറ്റിംഗ് നടത്തുകയോ ഇന്റര്‍ലോക്ക് കട്ട പാകുകയോ ചെയ്താല്‍ മാത്രമേ പ്രശ്‌നപരിഹാരമാകൂ. അതോടൊപ്പം കൂടുതല്‍ വെള്ളമൊഴുക്കുള്ള ഭാഗങ്ങളില്‍ ഓട നിര്‍മിക്കുകയാണ് ശാശ്വത പരിഹാരം.
സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ഓടുന്ന റോഡിലെ അപകടസാധ്യത ഒഴിവാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വാഴൂർ പുണ്യം ബാലഭവനിൽ കൊച്ചിൻ ഷിപ്പിയർഡ് ഡയറക്ടർ ബോർഡഗം ബി രാധാകൃഷ്ണമേനോൻ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു

പ്രാധാന മന്ത്രിയുടെ ജന്മദിനത്തിൽ സ്വച്ഛ് എരുമേലി

എരുമേലി: പ്രാധാന മന്ത്രിയുടെ ജന്മദിനത്തിൽ സ്വച്ഛ് എരുമേലി പദ്ധതിയുടെ ഭാഗമായി എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണം ശുചീകരിച്ചു. ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് വിസി അജികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അനിയൻ എരുമേലി , വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണൻ കനകപ്പലം, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പി മണി , രാജൻ കളീയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

മുണ്ടക്കയം നിലയ്ക്കാതെ പെയ്യുന്ന മഴയിൽ വീണ്ടും മലയോര മേഖലയിൽ ദുരന്ത സാധ്യതയേറുന്നു. ഇന്നലെ രാവിലെ മുതൽ പെയ്യുന്ന മഴയിൽ ജലാശയങ്ങൾ നിറഞ്ഞു കഴിഞ്ഞു മുണ്ടക്കയം മണിമലയാറിൽ അഞ്ച് അടികൂടി വെള്ളം ഉയർന്നാൽ കോസ്‌വേ പാലം മൂടുന്ന അവസ്ഥയുണ്ടാകും.
കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾക്ക് സമീപം വീണ്ടും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്. കൂട്ടിക്കൽ കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളാണ് വൻ മലകളാൽ ചുറ്റപെട്ട്കിടക്കുന്നത്. ഇൗ പ്രദേശങ്ങളിലാണ് എല്ലാ കാലവർഷത്തിലും ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആളപയാമില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. മഴ നിലയ്ക്കാത തുടർന്നാൽ ഉരുൾപൊട്ടലുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് പറയപെടുന്നു. മണിമലയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

വിശ്വകർമ്മജയന്തി ദേശിയ തൊഴിലാളി ദിനമായി ബി.എം. എസ് ആചരിച്ചു
മുണ്ടക്കയം ഈസ്റ്റ് :ബി.എം.എസിന്റെ ആഭിമുഖ്യത്തിൽ പെരുവന്താനം പഞ്ചായത്തിൽ മതമ്പയിലും ,ബോയിസ് എസ്റ്റേറ്റിലും വിശ്വകർമ ജയന്തി ദേശിയ തൊഴിലാളിദിനമായി ആചരിച്ചു – മതമ്പയിൽ നടന്ന പൊതുപരിപാടിയിൽ ബി.എം.എസ് മേഖലാ അദ്ധ്യക്ഷൻ കെ.ജെ സതിഷ് അദ്ധ്യക്ഷത വഹിച്ചു .ബി.എം.എസ് .എൻ .ജി.ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു .രാഷ്ട്രിയ സ്വയംസേവക സംഘം താലൂക്ക് ബൗദ്ധിക്ക് പ്രമുഖ് ആർ.രഞ്ജിത്ത് വിശ്വകർമ്മജയന്തി സന്ദേശം നൽകി .മേഖലാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ,ട്രഷറർ ഡീ -മോൺസൻ ,എസ്.സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
മുണ്ടക്കയം ഈസ്റ്റ്:ബോയിസ് എസ്റ്റേറ്റിൽ നടന്ന വിശ്വകർമ്മജയന്തി ആഘോഷം ബി.എം .എസ് കൊക്കയാർ പഞ്ചായത്ത് പ്രസിഡണ്ട് എം.സലിയുടെ അദ്ധ്യക്ഷതയിൽ ബി.എം.എസ് എൻ.ജി. ഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ. ബിജു ഉദ്ഘാടനം ചെയ്തു .ആർ .എസ് .എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് ആർ.രഞ്ജിത്ത് വിശ്വകർമ്മജയന്തി സന്ദേശം നൽകി .നേതാക്കളായ കെ.രാജേന്ദ്രൻ .കുര്യാക്കോസ് ജോസഫ്.കെ.ജെ സതീഷ് .എസ് .സുനിൽ .ഡീ, മോൻസൻ തുടങ്ങിയവർ സംസാരിച്ചു .

.

news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news
news