ലതയുടെ ജീവൻ രക്ഷിക്കുവാൻ നാടൊരുങ്ങുന്നു .. ഉദാരമതികൾ സഹായിക്കുവാൻ അപേക്ഷ ..

ലതയുടെ ജീവൻ രക്ഷിക്കുവാൻ നാടൊരുങ്ങുന്നു .. ഉദാരമതികൾ സഹായിക്കുവാൻ അപേക്ഷ ..

മുണ്ടക്കയം : ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ചു നിൽക്കുന്ന ഇഞ്ചിയാനി തേക്കിലകാട്ടില്‍ ലത (32) യുടെ ജീവൻ ഇനി സുമനസ്സുകളുടെ കൈകളിൽ.. ഒരു നാട് മുഴുവനും ലതയുടെ ജീവൻ രക്ഷിക്കുവാൻ ഒരുമിക്കുകയാണ്.. വൃക്കരോഗം മൂലം ആഴ്ചയിന്‍ മൂന്നു തവണ ഡയാലിസിസിനു വിധേയയാിരിക്കുന്ന ലത ഒരു നിര്‍ധനകുടുംബത്തിലെ അംഗമാണ്

ടാപ്പിങ് തൊഴിലാളിയായ മധുസുധനന്റെ ഭാര്യയായ ലത ഇന്നു യുവത്വം നഷ്ടപെട്ടു ജീവനുവേണ്ടിയുളള പ്രാര്‍ത്ഥനയിലാണ്. ചെറിയ രണ്ടുി കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന ഈ നിര്‍ധന കുടുംബം മൂന്നു സെന്റു സ്ഥലത്തുളള കുഞ്ഞ വീടിവനുളളില്‍ സന്തോഷത്തോടെ ജീവിച്ചുവരുന്നതിനിടയിലാണ് ഇടിത്തീപോലെ ഈ കുടുംബത്തെ ഏറെ കണ്ണിരിലാഴത്തി ലത വൃക്കരോഗത്തിനടിമയാവുന്നത്.ദിവസകൂലിക്കു ജോലി ചെയ്യുന്ന മധുസുദനന്‍ തന്റെ ഭാര്യയുടെ ജീവനായി കടംവാങ്ങി ചികില്‍സിച്ചു വരികയായിരുന്നു.മറ്റുളളവര്‍ക്കുംമുന്നില്‍ കൈ നീട്ടാതെ മുന്നോട്ടു നീങ്ങിയ തിനിടയില്‍ ഭാര്യയുടെ രണ്ടു വൃക്കയും നിശ്ചലമാവുന്ന വാര്‍ത്ത ഡോക്ടറില്‍ നിന്നും കേട്ടതോടെ
മധു സുദനനും മാസീകമായി തകരുകയായിരുന്നു.

ആഴ്ചയില്‍ ഒരു തവണയായിരുന്നു ഡയാലിസിസ് എങ്കിലും പിന്നീടത് ആഴ്ചയില്‍ മൂന്നായി മാറിയപ്പോള്‍ കടംവാങ്ങി ചികില്‍സിക്കാനും കഴിയാത്തയവസ്ഥയിലെത്തി. ഇതോടെയാണ് ലതയുടെ ജീവനായി നാട് ഒന്നിക്കാന്‍ തീരുമാനിച്ചത്.ലതയുടെ മാതാവിന്റെ വൃക്ക മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു ഡോക്ടറെ സമീപിച്ചെങ്കിലും മാതാവിന്റെ പ്രായം അതിനു തടസ്സമായി.

കോട്ടയം മെഡിക്കല്‍ കോളജില്‍ മരണം ഉറപ്പിക്കുന്നയാളുകളില്‍ വൃക്കം ധാനം ചെയ്യുന്നവരില്‍ നിന്നും വൃക്ക മാറ്റി രോഗിക്കു പിടിപ്പിച്ചു നല്‍കുന്ന പദ്ധതിക്കു അപേക്ഷ നല്‍കിയിരിക്കുകയാണ്.അതിനായും തുടര്‍ ചികില്‍സക്കുമായി പതിനഞ്ചു ലക്ഷത്തോളം രൂപ വേണ്ടി വരും ഇത നാട്ടുകാരില്‍ നിന്നും സമാഹരിക്കാനാണ് തീരുമാനം.അതിനായി മുണ്ടക്കയം പഞ്ചായത്തിലെ 17,18,19 വാർഡുകളിൽനിന്നും , പാറത്തോട് പഞ്ചായത്തിലെ 7,8,9 വാർഡുകളിലും ഭവന സന്ദര്‍ശനം നടത്തുമെന്നു സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ.സോണി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു,എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു

.പഞ്ചായത്ത് അംഗങ്ങളായ രേഖാദാസ്, ജെസ്സി കുളമ്പളളി,,സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ സുപ്രഭ രാജന്‍ എന്നിവരുംവാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത്ു.

ഇഞ്ചിയാനി സര്‍വ്വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ടും ആരംഭിച്ചു.നമ്പര്‍3520എസ്.ബി.
ഐ.എഫ്.എസ്.സി. ഐ.സി.ഐസി0002663 നമ്പര്‍ ൨൬൬൩൦൧൦൦൦൨൩൭

ലതയുടെ ജീവൻ രക്ഷിക്കുവാൻ നാടൊരുങ്ങുന്നു ..