എ.ഡിഎഫ് നിയോജകമണ്ഡലം കൺവന്‍ഷന്‍ പൊന്‍കുന്നത്ത് എൽ.ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു

എ.ഡിഎഫ് നിയോജകമണ്ഡലം കൺവന്‍ഷന്‍ പൊന്‍കുന്നത്ത് എൽ.ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍  ഉദ്ഘാടനം ചെയ്തു

പൊൻകുന്നം : എ.ഡിഎഫ് നിയോജകമണ്ഡലം കൺവന്‍ഷന്‍ പൊന്‍കുന്നത്ത് എൽ.ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു

കാര്‍ഷികമേഖലയിൽ ഉള്‍പ്പടെ ജനങ്ങളുടെ നിലനിൽപിന് ആധാരമായ പ്രശ്‌നങ്ങളോടു പുറംതിരിഞ്ഞ് അഴിമതിയിൽ അവസരം തേടി ഭരിച്ച യുഡിഎഫ് സര്‍ക്കാനിനുള്ള മറുപടി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ നൽകുമെന്നു എൽ.ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ തദവസരത്തിൽ പറഞ്ഞു. ഇടതുമുണിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ പൊന്‍കുന്നത്തു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയോടു ചേർന്ന് അവിഹിതമായ ബന്ധങ്ങളിലൂടെ അധികാരത്തിൽ തുടരാനാണ് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം. മനുഷ്യാവകാശ ധ്വംസനങ്ങളിലും അഴിമതിയുടെ അപ്പക്കഷണങ്ങള്‍ തേടുകയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും. ഇതിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.

ഈ തെരഞ്ഞെടുപ്പിൽ .ഇടതുമുണി അഭൂതപൂര്‍വമായ വിജയം നേടും. അദ്ദേഹം പ്രത്യാശിച്ചു.

കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കും എന്ന് പറയുന്ന ആളാണ്‌ കേരളാ കോൺഗ്രസ്‌ എമ്മിന്റെ കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിച്ച് കഴിഞ്ഞ തവണ നിയമസഭയിലെത്തിയത്. ഇദ്ദേഹം റബര്‍ കര്‍ഷകര്‍ക്കു വേണ്ടി നിയമസഭയി. ഒരക്ഷരം മിണ്ടുവാൻ തയാറായില്ല. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ചു വികസനകാര്യത്തിൽ കാഞ്ഞിരപ്പള്ളി ഏറെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ദേശസ്‌നേഹം പറയുന്ന ആര്‍ എസ് എസ് സ്വതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ്. ദളിതനെയും പിന്നോക്കക്കാരനെയും ന്യൂനപക്ഷക്കാരനെയും തകര്‍ക്കുവാന്‍ വര്‍ഗീയവിഷം കുത്തിവച്ചാണ് ബിജെപി രാജ്യം ഭരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പാത പിന്തുടര്‍ാണ് യുഡിഎഫ് കേരളം ഭരിക്കുന്ന ത്. ഇവര്‍ക്കു രണ്ടു കൂട്ടർകകുമുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ നല്കുമെന്നും വൈക്കം വിശ്വന്‍ തദവസരത്തിൽ പറഞ്ഞു.

മഹാത്മാ ഗാന്ധി ടൗഹാളിൽ നടന്ന കൺവൻഷനിൽ സിപിഐ മണ്ഡലം സെക്രട്ട’റി മോഹന്‍ ചേന്ദംകുളം അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല സെക്രട്ടറി സി.കെ. ശശിശധരന്‍, ഇടതുമുണി നേതാക്കളായ വി.പി. ഇബ്രാഹിം, അഡ്വ. മാത്യു ജേക്കബ്, സുഭാഷ് പു-ക്കോ’ി., പി.കെ. കൃഷ്ണന്‍, സാബു മുരിക്കവേലി, അഡ്വ. മണ്ണടി അനിൽ , അഡ്വ. തോമസ് കുന്നപ്പള്ളി, എ.സി. റെജികുമാര്‍, രാജു തെക്കേക്കര, പ്രഫ. ആര്‍. നരേന്ദ്രനാഥ്, പി.എന്‍. പ്രഭാകരന്‍, ടോമി ഡൊമിനിക്, അഡ്വ. ഗിരീഷ് എസ് നായര്‍, വി.പി. ഇസ്മയിൽ , പി.എസ്. നായര്‍, പി.എ. താഹ, പി.എന്‍. വിജയപ്പന്‍, എന്‍. ഹരിലാ., കാനം രാമകൃഷ്ണന്‍ നായര്‍. അഡ്വ. ജയാ ശ്രീധര്‍, പ്രേമലത പ്രേംസാഗര്‍ വി.കെ. കരുണാകരന്‍, കാഞ്ഞിരപ്പള്ളി നിയമസഭാ സ്ഥാനാര്‍ഥി അഡ്വ. വി.ബി. ബിനു എിവര്‍ സംസാരിച്ചു.

1501 അംഗ തെരഞ്ഞെടുപ്പു കമ്മിറ്റിയെയും 251 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.