30 വർഷങ്ങൾ ഈടു നില്ക്കുന്ന, എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകൾ വികസിപ്പിച്ചെടുത്തു മുണ്ടക്കയത്തു നിന്നും രണ്ടു യുവപ്രതിഭകൾ ലോക ശ്രദ്ധ ആകർഷിക്കുന്നു

30 വർഷങ്ങൾ ഈടു  നില്ക്കുന്ന, എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകൾ വികസിപ്പിച്ചെടുത്തു മുണ്ടക്കയത്തു നിന്നും രണ്ടു  യുവപ്രതിഭകൾ ലോക ശ്രദ്ധ ആകർഷിക്കുന്നു

മുണ്ടക്കയം : മുണ്ടക്കയതിനടുത്ത് മടുക്ക എന്ന കുടിയേറ്റ ഗ്രാമത്തിനെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് രണ്ടു യുവ പ്രതിഭകൾ ആണ് . രാജ്യത്തെ ഏറ്റവും പ്രകാശമേറിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മിക്കുന്നത്‌ ഇപ്പോള്‍ ഇവിടെയാണ്‌.

30 വര്‍ഷം വരെ ഈടുനില്‍ക്കുമെന്ന്‌ ഉറപ്പുപറയുന്ന ബള്‍ബിന്റെ ഏറ്റവും വലിയ പ്രത്യേകത എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുമെന്നതാണ്‌. സ്വന്തമായി വികസിപ്പിച്ച വോള്‍ട്ടേജ്‌ ൈഡ്രവറിന്റെയും ഈട്‌ നില്‍ക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയം ജാക്കറ്റുകളുടെയും നിര്‍മാണ രഹസ്യം ബിസിനസ്‌ സീക്രട്ട്‌ ആയതിനാല്‍ ഇവര്‍ വെളിപ്പെടുത്തുന്നില്ല.

മുണ്ടക്കയം കരിനിലം സ്വദേശി അരുണ്‍ മാര്‍ക്ക്‌ രാജന്‍, മടുക്ക സ്വദേശി ഷാരോണ്‍ ജോസഫ്‌ ചാക്കോ എന്നിവരാണു രാജ്യത്തെതന്നെ മികച്ച എല്‍.ഇ.ഡി. ബള്‍ബുകള്‍ നാട്ടിന്‍പുറത്ത്‌ ഉണ്ടാക്കുന്നത്‌. ഷാരോണ്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്‌ ബിരുദധാരിയും അരുണ്‍ ഊര്‍ജതന്ത്രത്തില്‍ ബിരുദധാരിയുമാണ്‌.
ഇരുവരുടെയും പേരുകള്‍ ചേര്‍ത്തുണ്ടാക്കിയ “ആരോണ്‍” എന്ന ബ്രാന്‍ഡ്‌ നെയിമില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ഇവരുടെ പുതിയ തലമുറ എല്‍.ഇ.ഡി. ബള്‍ബുകൾ ലോക ശ്രദ്ധ ആകർഷിക്കുമെന്നതിൽ സംശയമില്ല.

വൈദ്യുതി മുടക്കവും ക്രമരഹിതമായ വോള്‍ട്ടേജ്‌ വ്യതിയാനവും സ്‌ഥിരം സംഭവമായ കേരളത്തിന്റെ സാഹചര്യത്തിന്‌ അനുയോജ്യമായ വിധത്തില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സ്വയംക്രമീകരിക്കുന്ന വോള്‍ട്ടേജ്‌ ൈഡ്രവര്‍ കേരളത്തിലെ ജനങ്ങൾക്ക്‌ ഒരു അനുഗ്രഹം തന്നെയാണ് .

ടെക്‌നോപാര്‍ക്കില്‍ ഇവർ തങ്ങളുടെ ആശയം പരിചയപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. പിന്നീടു ഇരുവരും ഇന്‍ര്‍നെറ്റ്‌ വഴി ജപ്പാനിലെ പ്രമുഖ കമ്പനിയുമായി ബന്ധപ്പെട്ട്‌ തങ്ങളുടെ ഡിസൈന്‍ യാഥാര്‍ഥ്യമാക്കി.

തിരുവനന്തപുരത്ത്‌ യുവകേരളം നവകേരളം എന്ന പേരില്‍ നടത്തിയ നവ സംരംഭകരുടെ മീറ്റ്‌ വഴിത്തിരിവായി. മീറ്റില്‍ തങ്ങളുടെ ആശയത്തിന്‌ അംഗീകാരം ലഭിച്ചതോടെ കെ.എഫ്‌.സി. നല്‍കിയ എട്ടുലക്ഷം രൂപ വായ്‌പയില്‍ സ്വന്തം സ്‌ഥലമായ മുണ്ടക്കയത്തിനടുത്ത്‌ മടുക്കയില്‍ യൂണിറ്റ്‌ ആരംഭിക്കുകയായിരുന്നു. ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിന്‌ അസംസ്‌കൃത വസ്‌തുക്കള്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്‌ത്‌ മടുക്കയിലുള്ള നിര്‍മാണ യൂണിറ്റില്‍ എത്തിച്ചാണ്‌ ഉല്‍പാദനം

സ്വന്തം നാടിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്ന ഈ യുവ പ്രതിഭകളെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ് .

വീഡിയോ കാണുക

2-web-led-bulb-from-madukka

3-web-led-bulb-from-madukka

5-web-led-bulb-from-madukka

6-web-led-bulb-from-madukka

1-web-led-bulb-from-madukka