കാഞ്ഞിരപ്പള്ളി താലൂക്കിലെ സി.ബി.എസ്‌.ഇ. സ്‌കൂളുകളിൽ നിയമസംവിധാനങ്ങളെ കുറിച്ച് ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി താലൂക്കിലെ സി.ബി.എസ്‌.ഇ. സ്‌കൂളുകളിൽ നിയമസംവിധാനങ്ങളെ കുറിച്ച് ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി∙ വിദ്യാർഥികൾ നിലവിലുള്ള നിയമ സംവിധാനങ്ങളെക്കുറിച്ച് ബോധവാ‌ന്മാരാകണമെന്നും, നിയമ പഠന രംഗത്ത് ശ്രദ്ധപതിപ്പിച്ച് ജുഡീഷ്യറിക്ക് ശക്‌തി പകരണമെന്നും കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് റോഷൻ തോമസ് അഭിപ്രായപ്പെട്ടു.

താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ബാർ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ താലൂക്കിലെ സിബിഎസ്‌ഇ സ്‌കൂളുകളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തിയ നിയമ സാക്ഷരതാ ക്ലാസിൽ പങ്കെടുത്ത് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കാൻ അൽഫീൻ പബ്ലിക് സ്‌കൂളിൽ ചേർന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മജിസ്‌ട്രേറ്റ്.

അൽഫീൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഗിരിജ സന്തോഷ് അധ്യക്ഷത വഹിച്ചു. മുൻസിഫ് ബി.മുരുകേശൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.കെ. അനന്തൻ, മുണ്ടക്കയം എംഇഎസ് സ്‌കൂൾ പ്രിൻസിപ്പൽ പി.വി.ഷാഹിന, അഡ്വ. പി.എസ്. ജോസഫ്, കെ.ജി. ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.

സമ്മാനാർഹരായ 40 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്‌തു. ഓവറോൾ ട്രോഫിക്ക് മുണ്ടക്കയം എംഇഎസ് സ്‌കൂൾ അർഹരായി.