കാഞ്ഞിരപ്പള്ളിയിൽ ലീഗോ മെഡിക്കൽ ക്യാമ്പ് നടന്നു

കാഞ്ഞിരപ്പള്ളിയിൽ ലീഗോ മെഡിക്കൽ ക്യാമ്പ്  നടന്നു

കാഞ്ഞിരപ്പള്ളി: താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിന്റെയും നേതൃത്വത്തിൽ മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ലീഗോ മെഡിക്കൽ ക്യാമ്പ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും, താലൂക്ക്‌ ലീഗൽ സർവീസസ് കമ്മറ്റി ചെയർപേഴ്സണുമായ ശ്രീമതി: റോഷൻ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അദ്ധ്യക്ഷയായി.

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എട്ടാം വാർഡിലെ വിദ്യാർഥികൾക്ക് മെംബർ എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ റോസമ്മ വെട്ടിത്താനം, അഡ്വക്കേറ്റുമാരായ എം.കെ.അനന്തൻ, അനീസാ എം, ഡോ:നിഷാന്ത്, ഡോ: സ്മിതാ പീതാംബരൻ, ഡോ: ശാലിനി, സിസ്റ്റർ സോജാ ബേബി, മൈക്കാ സ്കൂൾ മാനേജർ ഷംസ് തോട്ടത്തിൽ, റിയാസ് കാൾടെക്സ്, എന്നിവർ പ്രസംഗിച്ചു. എട്ടാം വാർഡ് മെംബർ എം.എ.റിബിൻ ഷാ സ്വാഗതവും, എച്ച്.അബ്ദുൽ അസീസ് കൃതഞ്ജതയും പറഞ്ഞു.

അലോപ്പതി, ആയൂർവേദം, ഹോമിയോപ്പതി വിഭാഗങ്ങളുടെ നേത്യത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിന് പൊൻകുന്നം പിഎൻ പി എം മെഡിക്കൽ മിഷൻ ആശുപത്രി, വിഴിക്കത്തോട് ഗവ ആയൂർവ്വേദ ആശുപത്രി, കാഞ്ഞിരപ്പള്ളി ഗവ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.ഇ എൻ റ്റി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ശ്വാസകോശം, അസ്ഥിരോഗം, ജീവിതശൈലി രോഗ നിർണ്ണയം തുടങ്ങിയവയ്ക്ക് പ്രത്യേക പരിശോധനയും, ചികിത്സയും, മരുന്ന് വിതരണവും ക്യാമ്പിന്റെ ഭാഗമായി നടന്നു. താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെ നേത്യത്വത്തിൽ ക്യാമ്പിന്റെ ഭാഗമായി നിയമ സഹായത്തിനായി ലീഗൽ ക്ലിനിക്കും, നിയമബോധന ക്ലാസും നടന്നു.