പ്രളയ ദുരിതത്തിൽ പെട്ടവർക്ക് കാരുണ്യസ്പര്‍ശവുമായി യുവ എഞ്ചിനീയര്‍മാര്‍

പ്രളയ ദുരിതത്തിൽ പെട്ടവർക്ക്  കാരുണ്യസ്പര്‍ശവുമായി യുവ എഞ്ചിനീയര്‍മാര്‍

പൊൻകുന്നം : കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി യുവ എഞ്ചിനീയര്‍മാര്‍.  എന്‍ജിനിയര്‍മാരുടെ സംഘടനയായ ലെന്‍സ് ഫെഡ് പൊന്‍കുന്നം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് സഹായമെത്തിച്ചു നല്‍കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തു.

പ്രളയദിനങ്ങളില്‍ ഒറ്റപ്പെട്ടുകിടന്ന എയ്ഞ്ചല്‍വാലി പ്രദേശത്തുള്ള കോളനികളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തു. കഴിഞ്ഞദിവസം ക്യാമ്പുകളില്‍ എത്താന്‍പോലും കഴിയാതിരുന്ന കുമരകം പ്രദേശത്തുള്ള കാരിയില്‍ കോളനിയിലെ മുപ്പതില്‍പരം വീടുകളില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ കണ്ടെത്തുകയും കുടിവെള്ളവും ആഹാരസാധനങ്ങളും വസ്ത്രണങ്ങളും വിതരണം നടത്തുകയും ചെയ്തു. കോട്ടയം കാരാപ്പുഴയില്‍ വെള്ളത്താല്‍ മൂടപ്പെട്ട വീടും വീ്ട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുവാന്‍ സാധിച്ചു.

ലെന്‍സ്ഫെഡ് പൊന്‍കുന്നം ഏരിയ പ്രസിഡന്റ് അനില്‍ കെ. മാത്യു, ആര്‍.എസ്. അനില്‍കുമാര്‍, ശ്രീകാന്ത് എസ്., മുഹമ്മദ് ഹനീഫ, മുഹമ്മദ് അഫ്സല്‍, വിഷ്ണു, ലിജോമോന്‍, ജോജു, ഷിനോയി, ഫൈസല്‍ തുടങ്ങിയവര്‍ കുമരകത്തു നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.