പുലിയല്ല അത് പൂച്ചപ്പുലി.. കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ പ​ശു​വി​നെ ക​ടി​ച്ചു കൊ​ന്ന അ​ജ്ഞാ​ത​ജീ​വി പൂച്ചപ്പുലിയാണെന്ന് നിഗമനം

പുലിയല്ല അത് പൂച്ചപ്പുലി.. കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ  പ​ശു​വി​നെ  ക​ടി​ച്ചു കൊ​ന്ന അ​ജ്ഞാ​ത​ജീ​വി പൂച്ചപ്പുലിയാണെന്ന് നിഗമനം

പുലിയല്ല അത് പൂച്ചപ്പുലി.. കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ പ​ശു​വി​നെ ക​ടി​ച്ചു കൊ​ന്ന അ​ജ്ഞാ​ത​ജീ​വി പൂച്ചപ്പുലിയാണെന്ന് നിഗമനം

കാ​ഞ്ഞി​ര​പ്പ​ള്ളി: കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ചേപ്പുംപാറയിലെ റബ്ബർ തോട്ടത്തിൽ പ​ശു​വി​നെ ക​ടി​ച്ചു കൊ​ന്ന അ​ജ്ഞാ​ത​ജീ​വി പൂച്ചപ്പുലിയായിരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച രാ​വി​ലെ​യാ​ണ് കു​ന്നും​ഭാ​ഗം പ​ന്തി​രു​വേ​ലി​ൽ ചാ​ക്കോ​ച്ച​ന്‍റെ പു​ര​യി​ട​ത്തി​ലെ പ​ശു​വി​നെ കൊ​ന്ന നി​ല​യി​ൽ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. പ​ശു​വി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ടി​ച്ചെ​ടു​ത്ത നി​ല​യി​ലായിരുന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ​ശു​വി​നെ അ​ജ്ഞാ​ത ജീ​വി ആ​ക്ര​മി​ച്ച​ത്.

അ​ജ്ഞാ​ത​ജീ​വിയെ കണ്ടെത്തുന്നതിനായി സംഭവ സ്ഥലത്തിന്റെ പരിസരങ്ങളിൽ ഇന്നലെ രാത്രിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും സംശയാസ്പദമായ ഒരു ജീവിയേയും ക്യാമറയിൽ കണ്ടെത്തുവാനായില്ല. തുടർന്ന് ജീവിയുടെ കാല്പാദത്തിന്റെ അളവുകളും, ആക്രമണത്തിന്റെ സ്വഭാവവും അനുസരിച്ചു അത് പൂച്ചപ്പുലി ആയിരിക്കുവാനാണ് സാധ്യതയെന്ന് വനം വകുപ്പ് വണ്ടൻപതാൽ മേഖലയിലെ ഉദ്യോഗസ്ഥൻ ബിജു പറഞ്ഞു . പൂച്ച വർഗ്ഗത്തിൽ പെട്ടതാണെങ്കിലും അതിനെ വന്യജീവിയായിട്ടാണ് കണക്കാക്കുന്നത്. ഒറ്റപെട്ടു കിടക്കുന്ന വലിയ തോട്ടങ്ങളിൽ അത്തരം ജീവികളെ കാണാറുണ്ട് . ശരീരത്തിൽ പുള്ളിപ്പുലിയുടെ പോലയുള്ള പുള്ളികൾ ഉള്ളതിനാലാണ് പൂച്ചപ്പുലി എന്ന പേരുവന്നത്.

പ​ശു​വി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ടി​ച്ചെ​ടു​ത്ത നി​ല​യി​ലായിരുന്നു.തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ​ശു​വി​നെ അ​ജ്ഞാ​ത ജീ​വി ആ​ക്ര​മി​ച്ച​ത്. സ്ഥി​ര​മാ​യി വീ​ടി​ന്‍റെ സ​മീ​പ​ത്തെ പ​റ​മ്പി​ലാ​ണ് കെ​ട്ടി​യി​രു​ന്ന​ത്. പ​റ​മ്പി​ന് സ​മീ​പം ആ​ൾ താ​മ​സം പൊ​തു​വേ കു​റ​ഞ്ഞ സ്ഥ​ല​മാ​ണ്.

ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​കി​ഷോ​ർ​കു​മാ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ക​ടു​വ​യോ പു​ലി​യോ അ​ല്ലെ​ന്നും ഭ​യ​പ്പെ​ട​ണ്ടേ കാ​ര്യ​മി​ല്ലെ​ന്നും ഡോ. ​കി​ഷോ​ർ പ​റ​ഞ്ഞു. ഡ​പ്യൂ​ഡി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി​ജു എ​സ്., ബി​എ​ഫ്ഒ അ​നു​പ്രി​യ, കാ​ഞ്ഞി​ര​പ്പ​ള്ളി സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഡെ​ന്നീ​സ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.