പുസ്തകങ്ങൾ സമാഹരിച്ചു നൽകി

പുസ്തകങ്ങൾ സമാഹരിച്ചു നൽകി

എലിക്കുളം: പ്രളയത്തിൽ പുസ്തകങ്ങൾ നശിച്ച ഗ്രന്ഥശാലകൾക്കായി എലിക്കുളം പഞ്ചായത്തിലെ ഗ്രന്ഥശാലകളും എം.ജി.എം.യു.പി.സ്‌കൂൾ വിദ്യാർഥികളും പുസ്തകങ്ങൾ സമാഹരിച്ചു നൽകി.

ലൈബ്രറി കൗൺസിലിന്റെ പഞ്ചായത്ത് നേതൃസമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. താലൂക്ക് കമ്മിറ്റിയംഗം എ.പി.വിശ്വം അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എൻ.പ്രദീപ്കുമാർ, ഒ.എൻ.വാസുദേവൻ നമ്പൂതിരി, സി.മനോജ്, തോമസ് മാത്യു, മഹേഷ് വഞ്ചിമല, കെ.ആർ.മന്മഥൻ തുടങ്ങിയവർ പ്രസംഗിച്ചു.