ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉണ്ടായിട്ടും , ഓട്ടിസം ബാധിച്ച അരുണിന്റെ ഇനിയുള്ള ജീവിതം അടച്ച മുറിക്കുള്ളിൽ മാത്രം..

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉണ്ടായിട്ടും , ഓട്ടിസം ബാധിച്ച അരുണിന്റെ ഇനിയുള്ള ജീവിതം അടച്ച മുറിക്കുള്ളിൽ മാത്രം..

കാഞ്ഞിരപ്പള്ളി :- കഴിഞ്ഞ ദിവസത്തെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഓട്ടിസം ബാധിച്ച അരുണ്‍ സുദർശൻ ഇപ്പോൾ പെനുവേൽ ആശ്രമത്തിൽ സന്തോഷമായി കഴിയുന്നു …

പക്ഷെ അരുണിനെ അവിടെ കാക്കുന്നവർക്ക് ഉള്ളിൽ തീയാണ് . ഒരു കൊടുങ്കാറ്റിന്റെ മുന്പുള്ള ശാന്തത പോലെയാണ് അവിടെയുള്ളവർക്ക് അരുണിനെ കാണുമ്പോൾ തോന്നുന്നതത്രേ.

കാരണം ഓട്ടിസം ബാധിച്ചതിനാൽ അരുണ്‍ ചിലപ്പോൾ അപ്രതീക്ഷിതമായി പെരുമാറും. ചിലപ്പോൾ ദെഷ്യപെടും . ചിലപ്പോൾ സാധനങ്ങൾ വലിച്ചെറിയും . ചിലപ്പോൾ മറ്റുള്ളവരെ ഉപദ്രവിക്കും, ചിലപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഊരി ഏറിയും . മറ്റുള്ള അന്തേവാസികളെ അരുണ്‍ ഉപദ്രവിക്കുമോ എന്ന പേടിയും അവർക്കുണ്ട്.
ഇന്നലെ പോലീസ് അവിടെ എത്തിച്ച അരുണ്‍ നേരം വെളുത്തപ്പോൾ വസ്ത്രങ്ങൾ ഊരി കളഞ്ഞു പൂർണ നഗ്നനായ നിലയിലായിരുന്നു കാണപെട്ടത്. ഇങ്ങനെയുള്ള പെരുമാറ്റം അരുണിനെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് .
3-web-penuvel-ashramam

പെനുവേൽ ആശ്രമം

രണ്ടു മാസങ്ങൾക്ക് മുൻപ് പോലീസ് അരുണിനെ പെനുവേൽ ആശ്രമത്തിൽ കൊണ്ട് ചെന്നാക്കിയിരുന്നു. എന്നാൽ മകനെ ഒറ്റയ്ക്ക് വിടുവാൻ മടിയായതിനാൽ അരുണിന്റെ അച്ഛൻ അടുത്ത ദിവസം രാവിലെ തന്നെ ചെന്ന് കൂട്ടികൊണ്ട് പോവുകയയിരുന്നുവത്രേ .

 

വീട്ടിൽ നിന്നും പുറത്തിറങ്ങി വസ്ത്രങ്ങൾ ഇല്ലാതെ ഓടിയതിനാണ് പോലീസ് നേരത്തെ അരുണിനെ ആശ്രമത്തിൽ കൊണ്ടു ചെന്നാക്കിയിരുന്നത് .

_1-web-arun-autism

സിസ്റർ റീനയും, ബിജുവും അരുണിനൊപ്പം

ആശ്രമത്തിലെ അരുണിന്റെ കാര്യങ്ങൾ സിസ്റർ റീനയും, ബിജുവും ആണ് നോക്കുന്നത് . അവരോട് സന്തോഷത്തോടെ സംസാരിച്ചു കൊണ്ടിരിന്ന അരുണിനെയാണ് ഞങ്ങൾ ആശ്രമത്തിൽ കണ്ടത്.

Fr roy vadakkel

ഫാ. റോയി വടക്കേൽ

 

” ഞങ്ങൾക്ക് ആശ്രമത്തിൽ ഓട്ടിസം ബാധിച്ചവരെ ചികിൽസിക്കുവനൊ കൈകാര്യം ചെയ്യുവാനോ ഉള്ള സൗകര്യം ഇവിടെ ഇല്ല. അതിനാൽ, അരുണിനു ചികിത്സക്ക് പറ്റിയ ഒരു സ്ഥലം പോലീസ് കണ്ടുപിടിക്കുന്നത് വരെ ഇവിടെ സ്വീകരിക്കുകയാണ് ” ആശ്രമത്തിന്റെ ഡയരക്ടർ ഫാ. റോയി വടക്കേൽ പറഞ്ഞു

ഓട്ടിസം

നാഡീവ്യുഹ വ്യവസ്ഥിതിയുടെ പ്രവർത്തനത്തിലും വികാസത്തിലും ഉണ്ടാകുന്ന ക്രമക്കെടുകളാണ് ഓട്ടിസം എന്നറിയപെടുന്നത്. ഈ അവസ്ഥയുള്ളവർ ആശയവിനിമയത്തിലും സാമൂഹികബന്ധങ്ങളിലും പ്രതികരണസ്വഭാവത്തിലും മറ്റുള്ളവരിൽ നിന്നും വ്യതസ്തരയിരിക്കും .ചിലർ മൃദുല സ്വഭാവത്തിൽ കാണപ്പെടുമ്പോൾ മറ്റു ചിലർ അരുണിനെ പോലെ അക്രമസ്വഭാവത്തിൽ എത്തിപെടും . അങ്ങനെയുള്ളവർ മലമൂത്ര വിസർജനങ്ങൾ എല്ലായിടത്തും തേച്ചു വൈക്കുന്നത് സാധാരണമായി കാണുന്നതിനാൽ അത്തരക്കാരെ ശുശ്രൂഷിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് .
autisam boyകുട്ടികളിൽ ഓട്ടിസം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്‌. ഇന്ത്യയിൽ ഓട്ടിസം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിനെ മേലെയാണ്.ചെറു പ്രായത്തിലെ ഓട്ടിസം ബാധിച്ചവരുടെ ശരിയായ രോഗ നിർണയം നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ് . അതിനാല തന്നെ ചികിത്സ കൊടുക്കുവാൻ വൈകുന്നത് സാധാരണമാണ് .

.

പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നല്ല ഓട്ടിസം . ഫലപ്രദമായ മരുന്നുകൾ ഒന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല .എങ്കിലും വളരെ ചെറു പ്രായത്തിൽ ഇതിനെ പറ്റി അറിയുവാൻ കഴിഞ്ഞാൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ ജീവിത നിലവാരം ഏറെ മെച്ചപെടുതുവാൻ കഴിയും .എന്നാൽ പത്തു വയസ്സിനു മേൽ പ്രായമായാൽ പിന്നെ ചികിത്സകൊണ്ട് ഫലങ്ങൾ ഒന്നും പ്രതീക്ഷികെണ്ടാതില്ല .

.
ഇനി എന്ത് ..?

28 വയസ്സായ അരുണിന് പൂർണമായ സൌഖ്യം ഉണ്ടാകുവാൻ സാധ്യത വിരളമാണ് . ഏറെ സ്നേഹവും സാന്ത്വനവും ആവശ്യമായ ഈ യുവാവിനെ അത്തരത്തിൽ കൈകാര്യം ചെയ്താൽ മാത്രമേ എന്തെങ്കിലും മെച്ചം ഉണ്ടാവുകയുള്ളൂ .
പക്ഷെ വീട്ടിൽ അത്തരമൊരു സാഹചര്യം ഉണ്ടാകുവാൻ സാധ്യത കുറവാണ് . അരുണിന്റെ അമ്മയുടെ മരണ ശേഷം അച്ഛൻ വീണ്ടു വിവാഹം കഴിച്ചു . രണ്ടാനമ്മയുടെ സ്ഥാനത് ഉള്ള സ്ത്രീക്ക് 31 വയസ്സ് മാത്രമാണ് പ്രായം. അരുണിനെക്കാൾ വെറും മൂന്ന് വയസ്സ് മാത്രം മൂത്തത് .7-web-otisam-boyഅരുണിനെ ആ സ്ത്രീ സ്വന്തം മകനെ പോലെ തന്നെയായിരുന്നു നോക്കിയിരുന്നത് .

എന്നാൽ പെട്ടെന്ന് അക്രമസക്തനകുന്ന അരുണിന്റെ സ്വഭാവം അവരെ ഭീതിപ്പെടുത്തി . .

ചില ദിവസങ്ങളിൽ വസ്ത്രം ഊരി എറിഞ്ഞു പൂർണ നഗനായി വീട്ടിനുള്ളിൽ കൂടി ഓടിയിരുന്ന അരുണിനെ നിയന്ത്രിക്കുവാൻ കഴിയാതെ വന്നപ്പോഴാണ് വേദനയോടെ അരുണിനെ മുറിക്കുള്ളിൽ അട്ച്ചതെന്നു അരുണിന്റെ മാതാപിതാക്കൾ ഞങ്ങളോട് പറഞ്ഞു .

.

ഇനിയുള്ള അരുണിന്റെ ജീവിതം അടച്ചിട്ട മുറികൾക്കുള്ളിൽ ആയിരിക്കുവാനാണ് സാധ്യത . അത് സ്വന്തം വീട്ടിൽ ആയാലും അതല്ല ഏതെങ്കിലും ആശുപത്രിയിൽ ആയാലും ..പ്രായപൂർത്തിയായ ഓട്ടിസം ബാധിച്ചവരെ ചികിത്സിച്ചു ഭേദമാക്കുവാൻ ഇന്ന് മരുന്നുകൾ ഒന്നുമില്ല എന്നതാണ് യാഥാർത്ഥ്യം.

.

6-web-otisam-boy

അരുണിന്റെ സ്വന്തം വീട്

കാഞ്ഞിരപ്പള്ളിയുടെ ഹൃദയ ഭാഗത്ത്‌ തന്നെ, അതായതു ദേശിയ പാതയുടെ അടുത്തുനിന്നും ഏകദേശം 150 മീറ്റർ അകലെയാണ് അരുണിന്റെ വീട് .

സാമാന്യം നല്ല ഒരു വീടും അതിനോടെ ചേർന്ന പറന്പും ഏക മകനായ അരുണിനും കൂടി അവകാശപെട്ടതാണ് .

 

ഇന്നത്തെ മാർക്കറ്റ്‌ വില വച്ച് നോക്കിയാൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉണ്ടായിട്ടും , ഓട്ടിസം ബാധിച്ച അരുണിന്റെ ഇനിയുള്ള ജീവിതം ഇനി അടച്ച മുറിക്കുള്ളിൽ മാത്രം..

ചില തെറ്റിധാരണകളുടെ പേരിൽ അരുണിന്റെ കുടുംബത്തെ ഒറ്റപെടുതാതെ, അവർക്കുള്ള വിഷമം മനസ്സിലാക്കി, ആ വിഷമവും സങ്കടവും സമൂഹം ഏറ്റെടുത്തു അവരെ സഹായിക്കണം എന്നാണ് ഞങ്ങൾക്ക് അഭ്യർഥിക്കുവാനുള്ളത്
.

2-web-aurn-autism

സിസ്റർ റീനയും അരുണും

3-web-penuvel-ashramam

പെനുവേൽ ആശ്രമം

6-web-otisam-boy

അരുണിന്റെ സ്വന്തം വീട്

00-web-otisam-boy

പരാതിയെ തുടർന്ന് പോലീസ് അരുണിന്റെ വീട്ടിലെത്തി അടച്ചിട്ടിരുന്ന മുറിക്കുള്ളിൽ നിന്നും പുറത്തിറക്കുന്നു

_1-web-arun-autism

സിസ്റർ റീനയും, ബിജുവും അരുണിനൊപ്പം

.