പാറത്തോട്ടിൽ ലൈഫ് പദ്ധതിയുടെ ഉദ്ഘാടനവും അനുമതിപത്ര വിതരണവും 13ന്

പാറത്തോട്ടിൽ ലൈഫ് പദ്ധതിയുടെ ഉദ്ഘാടനവും അനുമതിപത്ര വിതരണവും 13ന്

കാഞ്ഞിരപ്പള്ളി: സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷ പദ്ധതിയായ ലൈഫ് പദ്ധതിയുടെ പാറത്തോട് പഞ്ചായത്തുതല ഉദ്ഘാടനവും അനുമതി പത്രവിതരണവും തിങ്കളാഴ്ച രാവിലെ 10ന് പൊടിമറ്റം സെന്‍റ് മേരീസ് പരീഷ് ഹാളിൽ നടക്കും. ആദ്യ ഘട്ട ഉദ്ഘാടനം ആരോഗ്യ സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. പി.സി. ജോർജ് എംഎൽഎയുടെ അധ്യക്ഷതയിൽ ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാക്ഷണം നടത്തും

ബ്ലോക്ക് പഞ്ചായത്ത് മെംബർ ആശ ജോയി, ജില്ല പഞ്ചായത്തുമെംബർമാരായ കെ.രാജേഷ് , സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോളി മടുങ്കകുഴി, ടി.എം. ഹനീഫ, മറിയാമ്മ ടീച്ചർ, സോഫി ജോസഫ്, ജോസഫ് പടിഞ്ഞാറ്റ, ഫിലോമിന റെജി ,ഷേർലി തോമസ്, എന്.ജെ. കുര്യാക്കോസ്, ഡയസ് കോക്കാട്ട്, ജെളി ഡൊമിനിക് തുടങ്ങി പഞ്ചായത്ത് മെംബർമാർ, രാഷ്ടീയ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ജയ ജേക്കബ് സ്വാഗതവും ജനറൽ കൺവീനർ റസീന മുഹമ്മദ് കുഞ്ഞ് നന്ദിയും പറയും.

ആദ്യഘട്ടത്തിൽ 60 കുടുംബങ്ങൾക്കാണ് അനുമതി പത്രം നൽകുന്നത്. ഒരു വീടിന് വീതം 4.49 ലക്ഷം രൂപയാണ് നൽകുന്നത്. ബാക്കിതുക ബ്ലോക്ക്, ജില്ല പഞ്ചായത്തുകളും സർക്കാരുമാണ് നൽകുന്നത്. നാലു ഘട്ടങ്ങളിലായിട്ടാണ് തുക അനുവദിക്കുന്നത്. 200 ലേറെ അപേക്ഷകൾ പഞ്ചായത്തിൽ ലഭിച്ചെങ്കിലും 196 അപേക്ഷകൾ സങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുകയാണെന്നും ഇതിന്‍റെ തടസങ്ങൾ നീങ്ങിയാൽ ഇവരെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മെംബർമാർ പറഞ്ഞു.

പത്രസമ്മേളനത്തിൽ പ്രസിഡന്‍റ് ജയ ജേക്കബ്,ഡയസ് കോക്കാട്ട്, ടി.എം. ഹനീഫ, മാർട്ടിൻ തോമസ്, വി.എം. ഷാജഹാൻ, ജനറൽ കൺവീനർ റസീന മുഹമ്മദ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.