കയത്തിലെ ചേറിനുള്ളിൽ താഴ്ന്ന അയ്യപ്പഭക്തനെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തി

കയത്തിലെ ചേറിനുള്ളിൽ താഴ്ന്ന അയ്യപ്പഭക്തനെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തി

എരുമേലി / മൂക്കന്‍പെട്ടി: ഇരുപത്തഞ്ചു വര്ഷങ്ങളായി ശബരിമല ദർശനം നടത്തി വന്നിരുന്ന തെങ്കാശി സ്വദേശി ഗോപി (46) ഇത്തവണ ശബരിമല ദർശനത്തിനു പോയപ്പോൾ പരമ്പരാഗത കാനനപാതയിൽ കുളിക്കുവാൻ ഇറങ്ങിയപ്പോൾ അഴുത ആറിന്റെ കയത്തിലെ ചതുപ്പിൽ കുടുങ്ങി. മുന്പോട്ടും പിറകോട്ടും നീങ്ങാനാകാതെ ഒറ്റയ്ക്ക് മരണത്തെ മുഖാമുഖം കണ്ട ഗോപിയെ ലൈഫ് ഗാർഡ് സാഹസികമായി രക്ഷപെടുത്തി .

ശനിയാഴ്ച വൈകുന്നേരം നാല് മണിയ്ക്കാണ് സംഭവം. തമിഴ്‌നാട്ടിൽ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ തെങ്കാശി സ്വദേശി ഗോപി(46)യാണ് ചേറിൽ പെട്ടത്. കടവിലെ ലൈഫ് ഗാര്‍ഡ് ഏഞ്ചൽവാലി വെച്ചൂപടിഞ്ഞാറേതിൽ മാത്തുക്കുട്ടി ജേക്കബാണ് ചേറിൽ പുതഞ്ഞ് കരയ്ക്ക് കയറാനാവാതെ നിലവിളിച്ച തീര്‍ഥാടകനെ കരയ്ക്ക് കയറ്റിയത്.

അപകടമേഖലയായ അഴുതയാറിന്റെ കയത്തിൽ സാധാരണ ആരും ഒറ്റയ്ക്ക് പോകാറില്ല. ഗോപി ഉള്‍പ്പെടെ പതിനഞ്ചു പേരടങ്ങുന്ന സംഘമാണ് കാനനപാതയിലൂടെ നടന്നു ന്ന ശബരിമല ദര്‍ശനത്തിനു പോയത് . അഴുതകടവിലെ കടയിൽ സംഘം വിരിവെച്ച ശേഷം ഗോപി തനിയെ പൂങ്കയത്തിൽ കുളിയ്ക്കാനിറങ്ങുകയായിരുന്നു.

ഇരുപത്തഞ്ചു വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്ന ഗോപി കഴിഞ്ഞ എട്ട് വര്‍ഷമായി പ്രധാന പാതയിലൂടെ വാഹനമാര്‍ഗ്ഗമാണ് ശബരിമല ദര്‍ശനത്തിന് പോയിരുന്നത്. ഇക്കുറി വീണ്ടും കാനന പാത വഴിയെത്തുകയായിരുന്നു. ചേറിൽ പുതഞ്ഞു കാൽ ആനക്കുവാൻ പറ്റാതെ താഴ്ന്നുകൊണ്ടിരുന്ന ഗോപിയുടെ നിലവിളി കേട്ട് അടുത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് മാത്തുക്കുട്ടി ജേക്കബ് ഓടിയെത്തി സാഹസികമായി ഗോപിയെ രക്ഷപെടുത്തുകയായിരുന്നു .

അഴുതകടവിന് സമീപമുള്ള പൂങ്കയം അപകട മേഖലയാണ്. മുന്നറിയിപ്പ് അവഗണിച്ച് പല ഭക്തരും പൂങ്കയത്തിലിറങ്ങാറുണ്ട് . രണ്ടു വർഷങ്ങൾക്കു മുൻപ് ഒരു അയ്യപ്പഭക്തന്‍ പൂങ്കയത്തിൽ മുങ്ങി മരിച്ചതാണ്.