ഡ്രൈവർ ജയിംസിന്റെ ജീവൻ രക്ഷിച്ച ലൈഫ് ഗാർഡ് സോനുവിനു നാടിന്റെ ആദരം

ഡ്രൈവർ ജയിംസിന്റെ  ജീവൻ രക്ഷിച്ച ലൈഫ് ഗാർഡ് സോനുവിനു നാടിന്റെ ആദരം

എരുമേലി : പമ്പാനദിയിൽ കുളിക്കാനിറങ്ങുന്ന തീർത്ഥാടകരുടെ രക്ഷിക്കുക എന്നതായിരുന്നു ലൈഫ് ഗാർഡ് സോനിവിന്റെ ചുമതല. എന്നാൽ അതുമാത്രമല്ല തന്റെ ചുമതയെന്നു അറിയവയിരുന്ന സോനു, ശ്വാസ തടസ്സം വന്നു മരണത്തെ മുഖാമുഖം കണ്ട തീർഥാടക വാഹനത്തിന്റെ ഡ്രൈവർ ജയിംസിനെ സമയോചിതമായ പ്രവർത്തിയിലൂടെ രക്ഷിച്ചു. മരണത്തിന്റെ വക്കിലെത്തിയ ജെയിംസ് പുതുജീവനിലേക്കു പ്രവേശിച്ചു .

കൽപറ്റ സ്വദേശിയായ ബസ് ഡ്രൈവർ ജയിംസിന്റെ ജീവൻ രക്ഷിച്ച ഏഞ്ചൽവാലി കാരുവള്ളിൽ സോനുവിനു നാടിന്റെ ആദരം. നിലയ്ക്കലിൽ തീർഥാടകരെ ഇറക്കിയശേഷം വണ്ടി പാർക്ക് ചെയ്യാൻ എത്തിയതാണു ജയിംസ്. വണ്ടിയിൽ നിന്നു പുറത്തേക്കിറങ്ങിയ ജയിംസിനു പെട്ടെന്നു ശ്വാസതടസ്സം അനുഭവപ്പെട്ടു.

കുഴഞ്ഞുവീണ ഇയാളെ കണ്ട് ഓടിയെത്തിയ സോനു കൃത്രിമശ്വാസം നൽകി. നെഞ്ചിൽ ശക്തിയായി അമർത്തുകയും ചെയ്തു. ഉടൻ വണ്ടി വിളിച്ചു മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ഉപകരണ സഹായത്തോടെ കൃത്രിമശ്വാസം നൽകി ജയിംസിന്റെ ജീവൻ നിലനിർത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലും ഇതുപോലെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി ജയിംസ് പറയുന്നു. എന്നാൽ ഇന്നലെയാണു സ്ഥിതി വഷളായതെന്നും സോനുവാണു ജീവൻ രക്ഷിച്ചതെന്നും ജയിംസ് പറഞ്ഞു. എരുമേലി പഞ്ചായത്താണു മണ്ഡല–മകരവിളക്കു സീസണിൽ കടവുകളിൽ ലൈഫ് ഗാർഡുകളെ നിയോഗിക്കുന്നത്. കൃത്രിമ ശ്വാസം കൊടുക്കുന്നതിനും മറ്റും ഇവർക്കു പരിശീലനം നൽകിയതും ജയിംസിന്റെ ജീവൻ കാക്കാൻ ഇടയായി.