കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ഇടിമിന്നലില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം.. അലമാരയിൽ വച്ചിരുന്ന തുണികൾ കത്തി നശിച്ചു, വീടിന്റെ ഭിത്തികൾ വിണ്ടുകീറി..

കാഞ്ഞിരപ്പള്ളിയിൽ  ശക്തമായ ഇടിമിന്നലില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം.. അലമാരയിൽ വച്ചിരുന്ന തുണികൾ കത്തി നശിച്ചു, വീടിന്റെ ഭിത്തികൾ വിണ്ടുകീറി..

കാഞ്ഞിരപ്പള്ളി: മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നലില്‍ വീടുകളുടെ വയറിങും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്തുള്ള നിരവധി വീടുകള്‍ക്കാണ് ഇടിമിന്നലില്‍ നാശ നഷ്ടമുണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഴക്കൊപ്പമെത്തിയ ശക്തമായ ഇടിമിന്നലിലാണ് നാശം വിതച്ചത്.

പാറക്കടവ് അമ്പിയില്‍ കബീര്‍ ടി. ഐയുടെ വീട്ടിലും സമീപത്തുള്ള വീടുകളിലുമാണ് മിന്നലില്‍ വ്യാപക നാശമുണ്ടായത്. വീട്ടിനുള്ളില്‍ അംഗങ്ങള്‍ ഉണ്ടായിരുന്നുങ്കെിലും അത്ഭുകരമായി രക്ഷപ്പെട്ടു. ശക്തമായ മിന്നല്‍ വീടിന്റെ ഭിത്തി തുരന്ന് മുറിക്കുള്ളിലുണ്ടായിരുന്ന അലമാരയില്‍ എത്തുകയും തുണികള്‍ കത്തുകയും ചെയ്തു. ഫാന്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. വയറിങ് പൂര്‍ണമായും നശിച്ചു. ഭിത്തിയുടെ പലഭാഗങ്ങളിലും വിള്ളലുകളുണ്ടായിട്ടുണ്ട്.

പാറക്കടവ് ചാലക്കുടിയില്‍ ദിലീപിന്റെ വീട്ടിലെ എ. സി, ഇന്‍വെര്‍ട്ടര്‍ എന്നിവ കത്തി നശിച്ചു. പുതുപറമ്പില്‍ ഷിഹാസിന്റെ വീട്ടിലെ മോട്ടോര്‍, ഫാന്‍ എന്നിവ കത്തി നശിക്കുകയും ഭിത്തികള്‍ വിണ്ടു കീറുകയും ചെയ്തു.