കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ഇടിമിന്നൽ.. ഇടിമിന്നലേറ്റ് നാലു പശുക്കള്‍ ചത്തു

കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ഇടിമിന്നൽ..  ഇടിമിന്നലേറ്റ് നാലു പശുക്കള്‍ ചത്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഭാഗത്തു ഇടിമിന്നൽ ഭീതി വിതയ്ക്കുന്നു . കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് പാറക്കടവ് ഭാഗത്തു മൂന്നു വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതിന്റെ ഭീതി മാറുന്നതിനു മുൻപ്, ഇന്നുണ്ടായ ശകത്മായ ഇടിമിന്നലിൽ മൂന്നു പശുക്കളും ഒരു കിടാവും ചത്തു.

തമ്പലക്കാട് വടക്കേടത്ത് വി. സി. ചാക്കോയുടെ വീട്ടുവളപ്പിലെ തൊഴുത്തില്‍ നിന്ന മൂന്നു കറവ പശുക്കളും ഒരു കിടാവുമാണ് ഇടിമിന്നലേറ്റു ചത്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മഴയ്‌ക്കൊപ്പമുണ്ടായ മിന്നലിലാണ് പശുക്കള്‍ ചത്തത്.