ഇടിമിന്നലേറ്റ് വീട് പൂർണമായും തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു

ഇടിമിന്നലേറ്റ് വീട് പൂർണമായും തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു

ഇടിമിന്നലേറ്റ് വീട് പൂർണമായും തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു

കാഞ്ഞിരപ്പള്ളി : കാറ്റിനും മഴയ്ക്കുമൊപ്പം എത്തിയ ശക്തമായ ഇടിമിന്നലേറ്റ് വീട് ഏകദേശം പൂർണമായും ഭാഗികമായി തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു .
വിഴിക്കത്തോട് കല്ലറക്കാവ് വടക്കേടത്ത് ഷാജി വർക്കിയുടെ വീടാണ് ചൊവ്വാഴ്ച വൈകിട്ട് നാലരയുടെ ഉണ്ടായ ശക്തമായ മിന്നലേറ്റ് തകർന്നത്. വീട്ടിലുണ്ടായിരുന്ന പല ഉപകരണങ്ങളും കത്തി നശിച്ചു . ഭിത്തികൾ വിണ്ടുകീറി . ഓടുകൾ പൊട്ടിവീണു. വിണ്ടുകീറിയ ഭിത്തികൾ മറിഞ്ഞുവീഴുമെന്ന ഭീതിയിൽ ആയിരുന്നതിനാൽ വീട്ടിനുള്ളിൽ കഴിയുവാൻ സാധിക്കാതെ വീട്ടുകാർ മാറിത്താമസിക്കുകയാണ്. പോലീസ് അധികാരികൾ എത്തി വീട് വാസയോഗ്യമല്ലെന്നു റിപ്പോർട്ട് നൽകി.

വീടിനു ഇടിമിന്നൽ ഏൽക്കുമ്പോൾ ഷാജിയും ഭാര്യയും പിതാവും മാതാവും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ അവർ ഏറ്റവും അകത്തുള്ള മുറിയിൽ ആയിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു. ജനലിന്റെ ചില്ലുകൾ പൊട്ടിത്തെറിച്ച് ഷാജിയുടെ ഭാര്യക്ക് ചെറിയ പരുക്കേറ്റു.

മിന്നൽ ഉണ്ടായ സമയത് വീടിനുള്ളിലേക്ക് ഒരു തീഗോളം വന്നിറങ്ങുന്നതു പോലെ തോന്നിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു . വീട്ടിൽ നിന്നും പുറത്തേക്കു വലിച്ചിരുന്ന ടെലിഫോൺ കേബിൾ കിടന്നിരുന്ന സ്ഥലത്തെ മണ്ണ് ചിതറിത്തെറിച്ചു ഒരു കുഴിപോലെയായി.