തമ്പലക്കാട് ഇടിമിന്നലേറ്റ് വീണ്ടും പശുക്കൾ ചത്തു, നാട്ടുകാർ ഭീതിയിൽ..

തമ്പലക്കാട്  ഇടിമിന്നലേറ്റ് വീണ്ടും പശുക്കൾ ചത്തു, നാട്ടുകാർ ഭീതിയിൽ..

തമ്പലക്കാട് ഇടിമിന്നലേറ്റ് വീണ്ടും പശുക്കൾ ചത്തു, നാട്ടുകാർ ഭീതിയിൽ..പത്തു ദിവസങ്ങൾക്കുള്ളിൽ രണ്ടു മിന്നലപകടത്തിൽ തമ്പലക്കാട് ഭാഗത്തു ചത്തത് ആറു പശുക്കൾ

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് ഭാഗത്തു ഇടിമിന്നൽ കഠിനമായ നാശം വിതയ്ക്കുന്നു. ഒരാഴ്ച്ച മുന്‍പ് ഇടിമിന്നലേറ്റ് നാല് പശുക്കൾ ചത്തതിന്റെ ഭീതി മാറുന്നതിനു മുൻപ്, ശനിയാഴ്ച തമ്പലക്കാട് ഭാഗത്തു ഉണ്ടായ അതുഗ്രൻ ഇടിമിന്നലിൽ 80,000 രൂപ വീതം വിലവരുന്ന എച്ച്. എഫ്. ഇനത്തിലുള്ള അത്യുല്‍പാദന ശേഷിയുള്ള രണ്ടു പശുക്കൾ ചത്തു. പത്തു ദിവസങ്ങൾക്കുള്ളിൽ രണ്ടു മിന്നലപകടത്തിൽ തമ്പലക്കാട് ഭാഗത്തു ചത്തത് ആറു പശുക്കളാണ് . അതോടെ നാട്ടുകാർ ഭീതിയിലായി.

തമ്പലക്കാടിനു സമീപം ആനക്കയം ചക്കംപറമ്പില്‍ സി. എന്‍. ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള അത്യുല്‍പാദന ശേഷിയുള്ള രണ്ടു പശുക്കളാണ് ചത്തത്. ശനിയാഴ്ച വൈകിട്ട് 3.30നുണ്ടായ മിന്നലിലാണ് സംഭവം. കൂട്ടിലുണ്ടായിരുന്ന രണ്ട് മാസം പ്രായമുള്ള കിടാവ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. വീട്ടമ്മ തൊഴുത്തില്‍ പശുക്കളെ കറന്ന ശേഷം ഇറങ്ങിയ പത്തു മിനിട്ടിനു ശേഷമാണ് അപകടമുണ്ടാകുന്നത്. വീട്ടമ്മ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

എച്ച്. എഫ്. ഇനത്തിലുള്ള പശുക്കളെ ഒരെണ്ണത്തിന് 80,000 രൂപ നല്‍കിയാണ് വാങ്ങിയത്. കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ഇതോടെ നിലച്ചത്. ഒരാഴ്ച്ച മുന്‍പ് തമ്പലക്കാട് പെനുവേല്‍ ആശ്രമത്തിനു സമീപമുള്ള ചാക്കോയുടെ ഉടമസ്ഥതയിലുള്ള തൊഴുത്തില്‍ നിന്ന നാലു പശുക്കള്‍ ഇടിമിന്നലേറ്റ് ചത്തിരുന്നു. പ്രദേശത്ത് മിന്നല്‍ നാശം വിതക്കുന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.