മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് പാറ പൊട്ടിത്തെറിച്ചു; ചീളുകൊണ്ട് വിദ്യാർത്ഥിക്ക് പരിക്ക്

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് പാറ പൊട്ടിത്തെറിച്ചു; ചീളുകൊണ്ട്  വിദ്യാർത്ഥിക്ക് പരിക്ക്

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് പാറ പൊട്ടിത്തെറിച്ചു; ചീളുകൊണ്ട് വിദ്യാർത്ഥിക്ക് പരിക്ക്

മുണ്ടക്കയം : വേനൽ മഴയൊപ്പം എത്തുന്ന ശക്തമായ ഇടിമിന്നൽ നാശം വിതയ്ക്കുന്നു. മുണ്ടക്കയം ചെളിക്കുഴി ഭാഗത്ത് ശ്കതമായ ഇടിമിന്നലേറ്റ് പാറ പൊട്ടിത്തെറിച്ചു. തെറിച്ച പാറയുടെ ചീളുകൾ ശരീരത്തിൽ കൊണ്ട് വിദ്യാർത്ഥിക്ക് പരുക്കേറ്റു . ചെളിക്കുഴി പാറയിൽ പുരയിടം സുജേഷിന്റെ മകനായ ശ്രാവണിനാണ് പരുക്കേറ്റത്. ശ്രാവൺ മുണ്ടക്കയം സിഎംഎസ് സ്കൂളി ലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

വീടിനോട് ചേർന്നുള്ള പാറയിൽ ഇടിമിന്നലേറ്റ് പാറ വീട്ടിലേക്ക് തെറിക്കുകയായിരുന്നു.സ്രാവണിന്റെ നാഭിക്കു മുകളിൽ കരിങ്കൽ ചീളു കൊണ്ട് പൊള്ളിയിട്ടുണ്ട്. മിന്നലേറ്റ പാറ പൊട്ടിത്തെറിച്ച് രണ്ട് വീടുകൾക്കും കേടുപാടു സംഭവിച്ചു