ലിസ്ബത്ത് സെബാസ്റ്റ്യൻ വെള്ളുകുന്നേൽ (28) തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചു

ലിസ്ബത്ത് സെബാസ്റ്റ്യൻ വെള്ളുകുന്നേൽ (28) തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചു

ലിസ്ബത്ത് സെബാസ്റ്റ്യൻ വെള്ളുകുന്നേൽ (28) തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മരിച്ചു

ചെമ്മലമറ്റം : തമിഴ്നാട്ടിൽ ചെന്നൈയ്ക്കടുത്ത് വില്ലുപുരത്തു വച്ചുണ്ടായ വാഹനാപകടത്തിൽ ചെമ്മലമറ്റം സ്വദേശിനിയായ യുവതിയും കാർ ഡ്രൈവറും മരണമടഞ്ഞു. 2 പേർ പരുക്കുകളോടെ ചികിൽസയിൽ.. ചെമ്മലമറ്റം വെള്ളുക്കുന്നേൽ ലിസ്ബത്ത് സെബാസ്റ്റ്യനും (28) കാർ ഡ്രൈവർ മാമ്മൂട് മാമ്പറമ്പിൽ വിൽസനും (42) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിറകിൽ കാറിടിച്ചു കയറിയായിരുന്നു അപകടം .
കുറുമ്പനാടം കുര്യച്ചൻപടി മുള്ളൻകുഴി ജെറിൻ ജോസിന്റെ ഭാര്യയാണ് ലിസ്ബത്ത് സെബാസ്റ്റ്യൻ (27). മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു ലിസ്ബത്തിന്റെ വിവാഹം. ചെന്നൈ ഇൻഫോസിസ് ജീവനക്കാരിയായിരുന്ന ലിസ്ബത്ത് ജോലി രാജിവച്ച് ഓസ്ട്രേലിയയിൽ ഭർത്താവിന്റെ അടുത്തേക്കു പോകാനിരിക്കുകയായിരുന്നു. ഇതിനായി സർട്ടിഫിക്കറ്റുകൾ വാങ്ങാനാണ് പിതാവ് വി സി സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ) , ഭർതൃപിതാവ് ജോസ് മുള്ളൻകുഴി എന്നിവർക്കൊപ്പം യാത്രതിരിച്ചത്.