കോട്ടയം ജില്ലാ പഞ്ചായത്തംഗം (പൂഞ്ഞാർ ഡിവിഷൻ) ലിസി സെബാസ്റ്റ്യൻ നിര്യാതയായി

കോട്ടയം ജില്ലാ പഞ്ചായത്തംഗം (പൂഞ്ഞാർ ഡിവിഷൻ)  ലിസി സെബാസ്റ്റ്യൻ നിര്യാതയായി

.

കോട്ടയം ജില്ലാ പഞ്ചായത്ത് (പൂഞ്ഞാർ ഡിവിഷൻ) അംഗവും കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ
ലിസ്സി സെബാസ്റ്റ്യൻ കളപ്പുരയ്ക്കപ്പറമ്പിൽ (57) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതയായി.

വെളുപ്പിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നേരത്തെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

പൂഞ്ഞാർ പയ്യനിത്തോട്ടം കളപ്പുരയ്ക്കൽപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെ ഭാര്യയാണ്. മക്കൾ: ജിതിൻ എസ്. കളപ്പുര, ബിബിൻ എസ്. കളപ്പുര (മീനച്ചിൽ ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ). മരുമക്കൾ: ശാരിക ജിതിൻ (എച്ച്ഡിഎഫ്സി ബാങ്ക് , വടകര), അഞ്ചു ബിബിൻ (അജ്മി ഫുഡ്സ്, ഈരാറ്റുപേട്ട). സംസ്കാരം നാളെ 2.30നു പയ്യനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ.

തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗമായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ലിസി സെബാസ്റ്റ്യൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015ൽ പൂഞ്ഞാർ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തില്‍ എത്തി.
പൂഞ്ഞാർ പയ്യാനിത്തോട്ടം കളപുരയ്ക്കൽ സെബാസ്റ്റ്യന്റെ ഭാര്യയായ ലിസി കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാംഗമാണ്.