അങ്ങനെയൊക്കെ ചെയ്യാമോ ..( വീഡിയോ)

അങ്ങനെയൊക്കെ ചെയ്യാമോ ..( വീഡിയോ)

എരുമേലി : റോഡിൽ കൂടി വാഹനം ഓടിക്കുന്നവർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് എതിർ വശത്തുകൂടി വരുന്ന വാഹനത്തിന്റെ ഡ്രൈവറെയാണ്. അയാൾ കൃത്യമായി നിയമങ്ങൾ പാലിച്ചാണ് ഓടിക്കുന്നത് എന്ന പ്രതീക്ഷയിലാണ് എല്ലാവരും വാഹങ്ങൾ വേഗത്തിൽ ഓടിക്കുന്നത്. എതിരെ വരുന്ന ഡ്രൈവർ അപ്രതീക്ഷിതമായി ഒരു ചെറിയ തെറ്റ് കാണിച്ചാൽ വലിയ അപകടമാണ് ഉണ്ടാകുന്നത്. നൂറു കിലോമീറ്റർ വേഗത്തിൽ എതിരെ വരുന്ന രണ്ടു വാഹനങ്ങൾ നേർക്കുനേരെ കൂടിയിടിച്ചാൽ എന്താണ് സംഭവിക്കുന്നത് ..? രണ്ടു വാഹനത്തിലെ യാത്രക്കാരും അപകടത്തിൽ പെടും..

എന്നാൽ ചിലർ വാഹനമോടിക്കുമ്പോൾ ബുദ്ധിശൂന്യരെ പോലെ പെരുമാറിയാൽ എന്തായിരിക്കും സംഭവിക്കുക..? കാണുക ഒരു ഡ്രൈവറുടെ ചെറിയ ഒരു അശ്രദ്ധ മൂലം ഉണ്ടായ അപകടത്തിലേറെ നേർ ദൃശ്യങ്ങൾ.. എരുമേലിയിലെ ജെ ഫോർസ് എന്ന സ്ഥാപനത്തിൻറ്റെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ പതിഞ്ഞ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ..

പിറകിൽ നിന്നും വാഹനം വരുന്നുണ്ടോ എന്ന് നോക്കാതെ നിർത്തിയിട്ടിരുന്ന ഒരു കാർ പെട്ടെന്ന് മുൻപിലേക്ക് എടുത്തപ്പോൾ, പിറകിൽ നിന്നുമെത്തിയ ബൈക്ക് ഇടിച്ചു മറിയുന്നു.. യാത്രക്കാർ നടുറോഡിലേക്കു തെറിച്ചു പോകുന്നു.. ആ സമയത്തു മറ്റു വാഹനങ്ങൾ അടുത്തില്ലായിരുന്നതിനാൽ ജീവൻ രക്ഷപെട്ടു.. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ സ്വയരക്ഷയ്ക്ക് ഹെൽമെറ്റ് വേണമെന്നുള്ളത് നിര്ബന്ധമാണെന്നുള്ളതും ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട .. എരുമേലിയിൽ കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൻറ്റെ വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണുക :

Bike Accident – Live

അങ്ങനെയൊക്കെ ചെയ്യാമോ ..( വീഡിയോ)എരുമേലി : റോഡിൽ കൂടി വാഹനം ഓടിക്കുന്നവർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് എതിർ വശത്തുകൂടി വരുന്ന വാഹനത്തിന്റെ ഡ്രൈവറെയാണ്. അയാൾ കൃത്യമായി നിയമങ്ങൾ പാലിച്ചാണ് ഓടിക്കുന്നത് എന്ന പ്രതീക്ഷയിലാണ് എല്ലാവരും വാഹങ്ങൾ വേഗത്തിൽ ഓടിക്കുന്നത്. എതിരെ വരുന്ന ഡ്രൈവർ അപ്രതീക്ഷിതമായി ഒരു ചെറിയ തെറ്റ് കാണിച്ചാൽ വലിയ അപകടമാണ് ഉണ്ടാകുന്നത്. നൂറു കിലോമീറ്റർ വേഗത്തിൽ എതിരെ വരുന്ന രണ്ടു വാഹനങ്ങൾ നേർക്കുനേരെ കൂടിയിടിച്ചാൽ എന്താണ് സംഭവിക്കുന്നത് ..? രണ്ടു വാഹനത്തിലെ യാത്രക്കാരും അപകടത്തിൽ പെടും.. എന്നാൽ ചിലർ വാഹനമോടിക്കുമ്പോൾ ബുദ്ധിശൂന്യരെ പോലെ പെരുമാറിയാൽ എന്തായിരിക്കും സംഭവിക്കുക..? കാണുക ഒരു ഡ്രൈവറുടെ ചെറിയ ഒരു അശ്രദ്ധ മൂലം ഉണ്ടായ അപകടത്തിലേറെ നേർ ദൃശ്യങ്ങൾ.. എരുമേലിയിലെ ജെ ഫോർസ് എന്ന സ്ഥാപനത്തിൻറ്റെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ പതിഞ്ഞ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ..പിറകിൽ നിന്നും വാഹനം വരുന്നുണ്ടോ എന്ന് നോക്കാതെ നിർത്തിയിട്ടിരുന്ന ഒരു കാർ പെട്ടെന്ന് മുൻപിലേക്ക് എടുത്തപ്പോൾ, പിറകിൽ നിന്നുമെത്തിയ ബൈക്ക് ഇടിച്ചു മറിയുന്നു.. യാത്രക്കാർ നടുറോഡിലേക്കു തെറിച്ചു പോകുന്നു.. ആ സമയത്തു മറ്റു വാഹനങ്ങൾ അടുത്തില്ലായിരുന്നതിനാൽ ജീവൻ രക്ഷപെട്ടു.. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ സ്വയരക്ഷയ്ക്ക് ഹെൽമെറ്റ് വേണമെന്നുള്ളത് നിര്ബന്ധമാണെന്നുള്ളതും ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട .. എരുമേലിയിൽ കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തിൻറ്റെ തൽസമയ വീഡിയോ ഇവിടെ കാണുക : for more videos and news, please log on to KanjirappllyNEWS.com

Posted by Kanjirappally News on Saturday, June 2, 2018