കാണികൾക്കു വിസ്മയമായി ലൈവ് കാരിക്കേച്ചർ ഷോ ..

കാണികൾക്കു വിസ്മയമായി ലൈവ് കാരിക്കേച്ചർ ഷോ ..

പൊൻകുന്നം : ഏതാനും ചില വരകൾ കൊണ്ട് തങ്ങളുടെ പ്രതിരൂപം വെള്ളക്കടലാസിലേക്കു കാരിക്കേച്ചറായി മാറുന്നത് കണ്ടു അത്ഭുതത്തോടെ ചുറ്റും കൂടിയവർ നിരവധി. പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ലൈവ് കാരിക്കേച്ചർ ഷോ വേറിട്ട കാഴ്ചയായി . 12 മണിക്കൂറില്‍ എഴുന്നൂറിലേറെ കാരിക്കേച്ചറുകള്‍ വരച്ചു റെക്കോർഡ് സ്ഥാപിച്ച ഇബ്രാഹിം ബാദുഷയാണ് പൊൻകുന്നത്ത് നടന്ന കാരിക്കേച്ചർ ഷോ നയിച്ചത് . ഒരു മിനിറ്റിൽ താഴെ സമയംകൊണ്ടാണ് ബാദുഷ ഓരോരുത്തരുടെയും കാരിക്കേച്ചറുകൾ വരച്ചുകൊണ്ടിരുന്നത്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് ജയാ ശ്രീധർ തുടങ്ങി പല പ്രമുഖ വ്യക്തികളും ബാദുഷയുടെ മുൻപിൽ ഇരുന്ന് തങ്ങളുടെ ചിത്രം വരച്ചു വാങ്ങി. ഇടവേളയില്ലാതെ തുടർച്ചയായി രണ്ടുമണിക്കൂർ സമയം വിവിധ കാർട്ടൂണിസ്റ്റുകൾ പൊതുജനങ്ങളുടെ കാരിക്കേച്ചറുകൾ സൗജന്യമായി വരച്ചു നൽകി.

പ്രമുഖ കാർട്ടൂണിസ്റ്റുകളായ പ്രസന്നൻ ആനിക്കാട്, ഇബ്രാഹിം ബാദുഷ, അനിൽ വേഗ, കാർത്തിക, ശ്രീജിത്ത് കുടമാളൂർ, സന്തോഷ്, അബ്ബാ വാഴൂർ മുതലായവർ കാരിക്കേച്ചർ ഷോയിൽ പങ്കെടുത്തു.