മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനിക്ക് ഊഷ്മള സ്വീകരണം നൽകി

മുൻ ഉപപ്രധാനമന്ത്രി  എൽ.കെ.അഡ്വാനിക്ക്  ഊഷ്മള സ്വീകരണം നൽകി

മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനിക്ക് ഊഷ്മള സ്വീകരണം നൽകി

പൊൻകുന്നം: മുൻ ഉപപ്രധാനമന്ത്രിയും ബി.ജെ.പി.നേതാവുമായ എൽ.കെ.അഡ്വാനി തേക്കടിക്കുള്ള യാത്രാമധ്യേ ഉച്ചയൂണ് കഴിച്ചത് എലിക്കുളത്ത്. എലിക്കുളം മടുക്കക്കുന്ന് സ്‌പൈസ് വില്ലേജ് റിസോർട്ടിലായിരുന്നു ഭക്ഷണവും വിശ്രമവും.

ഇന്നലെ 12.30-നാണ് നെടുമ്പാശേരിയിൽ നിന്ന് അഡ്വാനിയും മകൾ പ്രതിഭയും എലിക്കുളത്ത് എത്തിയത്. റിസോർട്ട് ഉടമ ജോസ് ഡൊമിനിക്കും ഭാര്യ അനീറ്റയും ചേർന്ന് സ്വീകരിച്ചു. നാടൻ ചാമ്പങ്ങയും പഴച്ചാറും നൽകി സ്വീകരിച്ചു. കുത്തരിച്ചോറും മത്തങ്ങാഎരിശേരിയുമായി കേരളത്തനിമയുള്ള സദ്യയാണ് കഴിച്ചത്. പുളിശേരി, തൈര്, പപ്പായ മുരിങ്ങയില തോരൻ, ചമ്മന്തി, പനംപാനി, പഴം എന്നിവയായിരുന്നു വിഭവങ്ങൾ. റിസോർട്ട് മാനേജർ പി.എ.ദേവസ്യുടെ മേൽനോട്ടത്തിൽ റെജി ജോർജാണ് അഡ്വാനിക്കുള്ള ഭക്ഷണമൊരുക്കിയത്.

ഒരാഴ്ച തേക്കടിയിൽ സ്‌പൈസ് വില്ലേജ് റിസോർട്ടിലാണ് താമസിക്കുന്നത്. ജില്ലാപോലീസ് മേധാവി പി.എസ്.സാബു, ഡിവൈ.എസ്.പി.മാരായ പാർഥസാരഥി പിള്ള, സി.ജി.സനൽകുമാർ, സക്കറിയ മാത്യൂസ് തുടങ്ങിയവരും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരി, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജി.രൺജിത്ത്, ആർ.എസ്.എസ്.വിഭാഗ് ശാരീരിക് പ്രമുഖ് ആർ.കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അദ്വാനിയെ സ്വീകരിച്ചു.