വ്യാ​ഴാ​ഴ്ച മു​ത​ൽ മാ​സ്ക് നി​ർ​ബ​ന്ധം; ലം​ഘിച്ചാൽ പി​ഴ 200 രൂ​പ; ആ​വ​ർ​ത്തി​ച്ചാ​ൽ 5000

വ്യാ​ഴാ​ഴ്ച മു​ത​ൽ മാ​സ്ക് നി​ർ​ബ​ന്ധം;  ലം​ഘിച്ചാൽ  പി​ഴ 200 രൂ​പ; ആ​വ​ർ​ത്തി​ച്ചാ​ൽ 5000


സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. നി​ർ​ദ്ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പ് 290 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച് കോ​ട​തി​യി​ൽ പെ​റ്റി​ക്കേ​സ് ചാ​ർ​ജ് ചെ​യ്യും.

200 രൂ​പ​യാ​ണ് ലം​ഘ​ക​ർ​ക്കു​ള്ള ആ​ദ്യ പി​ഴ. കു​റ്റം ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ 5000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

വീ​ടു​ക​ളി​ൽ നി​ർ​മി​ച്ച തു​ണി​കൊ​ണ്ടു​ള​ള മാ​സ്ക്, തോ​ർ​ത്ത്, തൂ​വാ​ല എ​ന്നി​വ മാ​സ്കാ​യി ഉ​പ​യോ​ഗി​ക്കാം. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യും പ​ക​ർ​ച്ച​വ്യാ​ധി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.