ആന്റോ ആന്റണി എംപി ന​യി​ക്കു​ന്ന ലോം​ഗ് മാ​ര്‍​ച്ച് 24 ന് ​കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈ​രാ​റ്റു​പേ​ട്ടയിലേക്ക്

ആന്റോ ആന്റണി എംപി ന​യി​ക്കു​ന്ന ലോം​ഗ് മാ​ര്‍​ച്ച് 24 ന് ​കാഞ്ഞിരപ്പള്ളിയിൽ നിന്നും  ഈ​രാ​റ്റു​പേ​ട്ടയിലേക്ക്




കാഞ്ഞിരപ്പള്ളി : കേ​ന്ദ്ര​സ​ർ‍​ക്കാ​ർ‍ ന​ട​പ്പാ​ക്കി​യ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രെ 24 ന് ​ആന്റോ ആന്റണി എം​പി ന​യി​ക്കു​ന്ന ലോം​ഗ് മാ​ർ‍​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​ ആരംഭിക്കും. മാർച്ചിൽ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, സാ​മു​ദാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ട​ക്ക​മു​ള്ള മ​ത​നി​ര​പേ​ക്ഷ​രാ​യ മൂവായിരത്തിൽ അധികം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഈ​രാ​റ്റു​പേ​ട്ട​യി​ൽ‍ വൈ​കു​ന്നേ​രം 6.45 നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.​കെ. മു​ര​ളീ​ധ​ര​ൻ‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലോം​ഗ് മാ​ർ‍​ർച്ചി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ത​ങ്ങ​ൾ‍, ഡോ. ​എ​ൻ‍. ജ​യ​രാ​ജ് എം​എ​ൽ‍​എ, മു​ൻ‍ ഡി​ജി​പി അ​ഡ്വ. ടി. ​ആ​സി​ഫ് അ​ലി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ അ​ണി​നി​ര​ക്കു​മെ​ന്നു യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു.

മാർച്ചിന് മുന്നോടിയായി കാ​ഞ്ഞി​ര​പ്പ​ള്ളി​ പേട്ടക്കവലയിൽ പൊതുസമ്മേളനം 1:30ന് തുടങ്ങും. ഡോ. ജയരാജ് എം. എൽ. എ. യുടെ അധ്യക്ഷതയിൽ ഇമാം കൗൺസ്സിൽ ചെയർമാൻ കെ. എം. മുഹമ്മദ്‌ നദീർ മൗലവി പ്രഭാഷണം നടത്തും. തുടർന്ന് 2:30 ന് മാർച്ച്‌ ആരംഭിക്കും.