വീടിനു മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് വീട് തകർന്നു, നാലുപേർക്ക് പരുക്ക്

വീടിനു മുകളിലേക്ക് ചരക്ക് ലോറി  മറിഞ്ഞ്  വീട് തകർന്നു, നാലുപേർക്ക്  പരുക്ക്

മുണ്ടക്കയം ഈസ്റ്റ് : വീടിന്റെ മുകളിലേക്ക് നിയന്ത്രണം തെറ്റിയ ലോറി മറിഞ്ഞു വീണു വീട്ടിലെ നാലുപേർക്ക് പരിക്കുപറ്റി.
കൊല്ലം ദിണ്ടിഗൽ ദേശീയ പാതയിൽ മുറിഞ്ഞപുഴക്ക് സമീപം കുറ്റിക്കാട്ടിൽ സതീശന്റെ വീടിനു മുകളിലേക്ക് ചരക്ക് വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ബുധനാഴ്ച രാത്രി 9.30 ന് കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോയ ചരക്കു ലോറിയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ സതീശൻ, ഭാര്യ രമാദേവി മക്കളായ അനുരാഗ് ,അനുശ്രീ എന്നിവർക്ക് പരിക്കേറ്റു. വീടിന്റെ ഹാളിൽ കിടന്ന് ഉറങ്ങിയ മൂത്ത മകൻ അനന്ദു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു.