ക്രാഷ് ബാരിയർ തകർത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ബ്രേക്ക്‌ പോയതാണ് കാരണമെന്ന് ഡ്രൈവർ

ക്രാഷ് ബാരിയർ തകർത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ബ്രേക്ക്‌  പോയതാണ്  കാരണമെന്ന് ഡ്രൈവർ

എരുമേലി : ചരക്ക് കയറ്റി തമിഴ് നാട്ടിൽ നിന്നും എരുമേലിയിലേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ്‌ ലോറി കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മണങ്ങല്ലൂരിന് സമീപം പറപ്പള്ളി വളവിൽ നിയന്ത്രണം തെറ്റി ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ളീനറും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.

ഇന്ന് പുലർച്ചെയാണ് അപകടം. തേനി സ്വദേശികളായ ഡ്രൈവറും ക്ലീനറുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു .എന്നാൽ ലോറിയുടെ ബ്രേക്ക്‌ നഷ്‌ടപ്പെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവർ പറയുന്നു.

അപകടത്തിന് ശേഷം അത് വഴിയെത്തിയ പോലീസ് ജീപ്പിൽ ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശബരിമല സീസണുകളിൽ അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് മുൻ ജില്ലാ കളക്ടർ യു വി ജോസിന്റെ നിർദേശപ്രകാരമാണ് സുരക്ഷാ ക്രമീകരണമായി ഇവിടെ ക്രാഷ് ബാരിയർ നിർമിച്ചത്. ഇതോടെ അപകടങ്ങൾ കുറഞ്ഞിരുന്നു.

ക്രാഷ് ബാരിയർ തകർത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ബ്രേക്ക്‌ പോയതാണ് കാരണമെന്ന് ഡ്രൈവർ