മിനിലോറി മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

മിനിലോറി മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

വാഴൂർ: ദേശീയപാതയിൽ ചെങ്കൽ പള്ളി ജംങ്ങ്ഷന് സമീപം മിനി ലോറി റോഡിൽ മറിഞ്ഞ് ഏഴ് പേർക്ക് പരുക്ക്. കോൺക്രീറ്റ് മിക്സിങ് യൂണിറ്റുമായി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയിലു ണ്ടായിരുന്ന കൊല്ലം സ്വദേശിവൃന്ദാവനം അഖിൽ കുമാർ (25), പത്തനംതിട്ട സ്വദേശികുറ്റിച്ചിറ ലക്ഷ്മി നിവാസിൽ സജീവ് (24) അന്യസംസ്ഥാന തൊഴിലാളികളായ അനിൽ,അഖിൽ,ഗിരി, നാരായൺ,തിമ്മ, പ്രകാശ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു റബ്ബർ ഫാക്ടറിക്ക് സമീപം അപകടം. എതിരെ വന്ന വാഹനത്തെ മറ്റൊരു വാഹനം മറികടന്ന് എത്തിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ലോറിമറിയുകയായിരുന്നു.കാഞ്ഞിരപ്പള്ളിയിൽനിന്നു തോട്ടയ്ക്കാട്ടിന് കെട്ടിടനിർമാണത്തിന് പോവുകയായിരുന്നവരാണ് ലോറിയിലുണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരുംപോലീസുംചേർന്ന് അപകടത്തിൽ പെട്ടവരെഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പള്ളിക്കത്തോട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.